വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാനായില്ല; ഷാഹിദ കമാലിനെതിരായ ഹരജി ലോകായുക്ത തള്ളി
തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത വിവാദത്തില്‍ വനിത കമ്മിഷന് അംഗം ഷാഹിദ കമാലിന് ആശ്വാസം. വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിയാത്തതിനെ തുടര്‍ന്ന് ഷാഹിദയുടെ ഡോക്ടറേറ്റ് വ്യാജമെന്ന ഹരജി ലോകായുക്ത തള്ളി. കേസില്‍ പരാതിക്കാര്‍ക്ക് വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു.
അതേസമയം, ഷാഹിത കമാലിനെതിരെ ലോകായുക്ത വിമര്‍ശനം ഉന്നയിച്ചു. വനിത കമ്മീഷന് അംഗമാകുന്നത് മുമ്പ് ഷാഹിത ചെയ്തത് പൊതു പ്രവര്‍ത്തകര്‍ക്ക് ചേരാത്തത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയത് ചൂണ്ടികാട്ടിയാണ് വിമര്‍ശനം. ഷാഹിത കമാല്‍ കമ്മീഷന് അംഗമായ ശേഷമാണ് ഡെലിറ്റ് നേടിയത്. ഇത് വ്യാജമാണെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ല. തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായ രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാലും ലോകായുക്തയില്‍ സമ്മതിച്ചിരുന്നു.
ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു ലോകായുക്തയിലെ പരാതി. തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നല്കിയ ഷാഹിദ കമാലിന് വനിത കമ്മിഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരിയുടെ വാദം. വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിതാ കമ്മീഷന് അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ലോകായുക്തക്ക് മുന്നിലെത്തിയ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."