ഇന്ധനവില വര്‍ധന; സ്മൃതി ഇറാനിയും മഹിളാ കോണ്‍ഗ്രസ് നേതാവും തമ്മില്‍ വിമാനത്തിനുള്ളില്‍ തര്‍ക്കം
ന്യുഡല്‍ഹി: ഇന്ധനവില വര്‍ധനവിനെ ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷ നെറ്റാ ഡിസൂസയും തമ്മില്‍ വിമാനത്തിനുള്ളില്‍ തര്‍ക്കം. ഗുവാഹത്തിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
എല്‍.പി.ജി സിലിണ്ടര്‍ വില വര്‍ധനവ് സംബന്ധിച്ച് ചോദ്യങ്ങള്‍ മന്ത്രിക്ക് നേരെ ഉന്നയിച്ചു നെറ്റാ ഡിസൂസ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.
എന്നാല്‍ വാക്സിനെ കുറിച്ചാണ് മന്ത്രി മറുപടി നല്‍കിയത്. തുടര്‍ന്ന് തര്‍ക്കമായി. സ്മൃതി ഇറാനിയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നാലെ നെറ്റാ ഡിസൂസ ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പങ്കുവെക്കുകയായിരുന്നു.
Faced Modi Minister @smritiirani ji, enroute to Guwahati.
— Netta D'Souza (@dnetta) April 10, 2022
When asked about Unbearable Rising Prices of LPG, she blamed Vaccines, Raashan & even the poor!
Do watch the video excerpts, on how she reacted to common people's misery ! ? pic.twitter.com/NbkW2LgxOL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."