HOME
DETAILS
MAL
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവിസ് ഉദ്ഘാടനം തിങ്കളാഴ്ച ; പത്താം തിയതിയായിട്ടും ശമ്പളം ഇല്ലാതെ തൊഴിലാളികൾ
backup
April 10 2022 | 17:04 PM
തിരുവനന്തപുരം: വിഷുവും ഈസ്റ്റുമെത്തിയിട്ടും ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ . ഇനിയും ശമ്പളം മുടങ്ങിയാല്‍ സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി സി.ഐ.ടി.യു. ഉൾപ്പെടെയുള്ള യൂണിയനുകൾ രംഗത്തെത്തി. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സര്‍വീസ് ഉദ്ഘാടന ദിനമായ തിങ്കളാഴ്ച കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളും അറിയിച്ചു. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുൻപ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം നൽകുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രഖ്യാപനം. പക്ഷേ പത്താം തിയതിയായിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല. ഉത്സവകാലം പ്രമാണിച്ചെങ്കിലും ശമ്പളം നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
മാനേജ്മെന്‍റിന് ദീര്‍ഘദൂര സര്‍വീസിനായി തുടങ്ങിയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കമ്പനിയോടാണ് താത്പര്യമെന്ന് പ്രതിപക്ഷ യൂണിയനുകൾ ആക്ഷേപിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസുകൾ ആരംഭിക്കുന്നത്. ബസുകളുടെ ബുക്കിംഗ് ആരംഭിച്ചു. തൽക്കാൽ ടിക്കറ്റുകളും, അഡീഷണൽ സർവ്വീസ് ടിക്കറ്റുകളും ഓൺലൈൻ വഴി ലഭ്യമായിരിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫർ ഉണ്ട്. തിരുവനന്തപുരം - ബാംഗ്ലൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് എ.സി. സർവ്വീസുകളിൽ ഓൺലൈൻ വഴി സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാർക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നൽകുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സർട്ടിഫിക്കറ്റും നൽകുമെന്നാണ് പ്രഖ്യാപനം. ഏപ്രിൽ 30 വരെ 100 പേർക്ക് ഈ ആനുകൂല്യം ലഭിക്കും. കൂടാതെ തിരഞ്ഞെടുത്ത റൂട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30% വരെ ടിക്കറ്റ് നിരക്കിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്ന് ബംഗളുരുവിലേക്കും തിരികെയും എ.സി. സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നോൺ എ.സി. ബസുകൾ കേരളത്തിനകത്താണ് സർവ്വീസ് നടത്തുക.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."