HOME
DETAILS

ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍: ഓര്‍മയായത് സമസ്ത 90-ാം വാര്‍ഷികത്തിന് ദേവാലയ വാതില്‍ തുറന്നിട്ട ബിഷപ്പ്

  
backup
April 10 2022 | 17:04 PM

dr-steefan-samastha-conference

ആലപ്പുഴ: മതസൗഹാര്‍ദത്തിൻ്റെയും ലളിത ജീവിതത്തിൻ്റെയും മാതൃക തീര്‍ത്താണ് ആലപ്പുഴ രൂപതയുടെ ബിഷപ്പായിരുന്ന ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിടവാങ്ങിയത്. 2016 ഫെബ്രുവരി 14ന് ആലപ്പുഴയില്‍ നടന്ന സമസ്ത മഹാസമ്മേളനം മതസൗഹാര്‍ദത്തിൻ്റെ നേര്‍ക്കാഴ്ച കൂടിയായിരുന്നു. ആലപ്പുഴ കടപ്പുറത്ത് നടന്ന സമാപന സമ്മേളന നഗരി ജനലക്ഷങ്ങളെ കൊണ്ട് വീര്‍പ്പ് മുട്ടിയപ്പോള്‍ അന്ന് ആലപ്പുഴ രൂപതയുടെ ബിഷപ്പായിരുന്ന ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ബിഷപ്പ് ഹൗസും ദേവലായവും തുറന്നിട്ട് നല്‍കി.
സമ്മേളനത്തിന് എത്തിയ ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടെ നിസ്‌കരിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്തു. ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിൻ്റെ നിര്‍ദേശ പ്രകാരം വിശ്വാസികള്‍ക്ക് അംഗസ്‌നാനം ചെയ്യാനുള്ള വെള്ളമെത്തിക്കുകയുമുണ്ടായി. കാലങ്ങളായി കേരളത്തില്‍ മുസ്‌ലിം- ക്രിസ്ത്യന്‍ മതവിശ്വാസികള്‍ കാത്തുസൂക്ഷിക്കുന്ന മതമൈത്രിയുടെ പ്രതീകമാവുകയായിരുന്നു സമസ്ത സമ്മേള നഗരി.
സമസ്ത പൊതുസമ്മേളന വേദിയില്‍ സമസ്ത നേതാക്കള്‍ ആലപ്പുഴ അതിരൂപതയുടെ സൗഹാര്‍ദ സ്വീകരണത്തിന് നന്ദിയും കടപ്പാടും എടുത്തു പറയുകയുമുണ്ടായി.
പിന്നീട് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിനെ കെ.സി വേണുഗോപാല്‍ എം.പിയുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ നേരില്‍ സന്ദര്‍ശിക്കുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തിരുന്നു. ഇരുസമുദായങ്ങള്‍ തമ്മില്‍ കാലങ്ങളായി പുലര്‍ത്തുന്ന സൗഹാര്‍ദവും പരസ്പരവിശ്വാസവും കൂടുതല്‍ ഇഴയടുപ്പത്തോടെ സൂക്ഷിക്കണമെന്നായിരുന്നു ബിഷപ്പിന് പറയാനുണ്ടായിരുന്നത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് അര്‍ത്തുങ്കല്‍ സെൻ്റ് സെബാസ്റ്റിയന്‍സ് വിസിറ്റേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് ശനിയാഴ്ച രാത്രി 8- 15 ഓടെ ആലപ്പുഴ രൂപത മുന്‍ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (78) കാലം ചെയ്തത്. കബറടക്കം ഇന്ന് രാവിലെ 10.30 ന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ നടക്കും.ആലപ്പുഴ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യാകാര്‍മികത്വം വഹിക്കും. തിരുവനന്തപുരം അതിരൂപതാ മുന്‍ അധ്യക്ഷന്‍ ബിഷപ്പ് സൂസൈപാക്യം വചനപ്രഘോഷണം നടത്തും. തുടര്‍ന്നു നടക്കുന്ന അന്ത്യകര്‍മങ്ങള്‍ക്കുശേഷം കത്തീഡ്രല്‍ ദേവാലയത്തിലൊരുക്കിയിരിക്കുന്ന കല്ലറയില്‍ സംസ്‌കരിക്കും. ഉച്ചയ്ക്ക് ഒന്നിന് അനുസ്മരണ സമ്മേളനം ആരംഭിക്കും. സമ്മേളനത്തില്‍ രാഷ്ട്രീയ നേതാക്കള്‍, മതസാമുഹിക രംഗത്തെ വിശിഷ്ടവ്യക്തികള്‍, ബിഷപ്പുമാര്‍ എന്നിവര്‍ സംബന്ധിക്കും.

പടം--



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago