ഹെല്‍മറ്റുമില്ല, ലൈസന്‍സും; അപകടകരമായി സ്കൂട്ടര്‍ ഓടിച്ച പ്ലസ് ടു വിദ്യാര്‍ഥിനിക്കെതിരെ കേസ്
കോഴിക്കോട്: മുക്കം മണാശേരിയില്‍ നിയമം ലംഘിച്ചു വിദ്യാര്‍ഥിനികളുടെ അപകടകരമായ സ്കൂട്ടര്‍ യാത്രക്കെതിരെ കേസെടുത്തുത്ത് പൊലീസും മോട്ടോര്‍ വാഹനവകുപ്പും. വാഹനം മുക്കം പൊലിസ് പിടിച്ചെടുത്തു.
സ്കൂട്ടര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് ലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വിദ്യാര്‍ത്ഥിനികളുടെ അപകടകരമായ രീതിയിലുള്ള മരണപ്പാച്ചിലിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മണാശ്ശേരി നാല്ക്കവലയില് മൂന്ന് പെണ്‍കുട്ടികള്‍ സ്കൂട്ടറില്‍ അപകടകരമായ രീതിയില്‍ യാത്ര നടത്തിയത്. ഇരുചക്രവാഹനം ബസിടിക്കാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.
മൂന്ന് വിദ്യാര്‍ഥിനികളാണ് സ്കൂട്ടറിലുണ്ടായിരുന്നത്. ഇവരില്‍ ആരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല. വിദ്യാര്‍ത്ഥിനികളെ കണ്ട് ബസ് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതിനാല്‍ മാത്രമാണ് വലിയ അപകടം ഒഴിവായത്. ബാലന്‍സ് തെറ്റിയെങ്കിലും സ്കൂട്ടറുമായി ഒന്നും സംഭവിക്കാത്ത രീതിയില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."