നിലവിൽ നേപ്പാളിലുള്ള സഊദി യാത്രക്കാർക്ക് ആശ്വസിക്കാം
കാഠ്മണ്ഡു: വിദേശികൾക്ക് പി സി ആർ ടെസ്റ്റ് നടത്തരുതെന്ന നിർദേശത്തെ തുടർന്ന് ആശങ്കയിലായ നിലവിൽ നേപ്പാളിലുള്ള യാത്രക്കാർക്ക് ആശ്വാസം. നിലവിൽ നേപ്പാളിൽ ഉള്ളവരെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സർക്കാർ നിർദേശം നൽകിയതയാണ് റിപ്പോർട്ടുകൾ. ഇതോടെ, ഇന്നലെ പി സി ആർ ടെസ്റ്റ് തടഞ്ഞു കൊണ്ടുള്ള വാർത്ത പുറത്ത് വന്നത് മുതൽ ആശങ്കയിലായ നേപ്പാളിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് ആശ്വാസമായി. നിയന്ത്രണം പ്രഖ്യാപിച്ച ഞായറാഴ്ച വരെ നേപ്പാളിൽ എത്തിയവർക്ക് പി സി ആർ ടെസ്റ്റുകൾ നൽകണമെന്ന് സർക്കാർ ഉത്തരവ് നൽകിയതായാണ് നേപ്പാളിൽ നിന്നുള്ള വാർത്തകൾ.
നിലവിൽ നേപ്പാളിൽ എത്തിച്ചേർന്നവർക്ക് സഊദി യാത്ര തടസപ്പെടില്ലെന്നാണ് ഇന്നത്തെ നിർദേശത്തിൽ സൂചിപ്പിക്കുന്നത്. അതേസമയം, ഇനി നേപ്പളിൽ എത്തുന്നവർക്ക് പി സി ആർ ടെസ്റ്റ് അനുവദിക്കില്ല എന്നതിനാൽ നേപ്പാൾ വഴി സഊദി യാത്രക്ക് താത്കാലിക വിരാമം ആയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."