പുടിന് ഉക്രൈനില്‍ നടത്തുന്നത് വംശഹത്യ- ബൈഡന്
വാഷിംഗ്ടണ്‍: റഷ്യ ഉക്രൈനില്‍ നടത്തുന്നത് വംശഹത്യയാണെന്ന് യു.എസ്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്. തകര്‍ന്ന തുറമുഖ നഗരമായ മരിയുപോളിനെ കീഴടക്കാന്‍ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് യു.എസിന്റെ പ്രതികരണം.
'അതെ, ഞാന്‍ അതിനെ വംശഹത്യ എന്നാണ് വിളിച്ചത്' അയോവയില്‍ ഒരു പ്രസംഗത്തിനിടെ ഈ പദം പ്രയോഗിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ബൈഡന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'അത് യോഗ്യമാണോ അല്ലയോ എന്ന് അന്താരാഷ്ട്രതലത്തില്‍ തീരുമാനിക്കാന്‍ ഞങ്ങള്‍ അഭിഭാഷകരെ അനുവദിക്കും. പക്ഷേ അത് എനിക്ക് അങ്ങനെയാണ് തോന്നുന്നത്' ബൈഡന് പറഞ്ഞു.
ഉക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കിയും ഇതിനോട് പ്രതികരിച്ച് രംഗത്തെത്തി. ഒരു യഥാര്‍ത്ഥ നേതാവിന്റെ യഥാര്‍ത്ഥ വാക്കുകള്‍ എന്നാണ് സെലെന്‍സ്കി ട്വീറ്റ് ചെയ്തത്.
ഉക്രൈനില്‍ സിവിലിയന്മാര്ക്കെതിരായ വ്യാപക അതിക്രമങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളില്‍നിന്നും വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. റഷ്യ രാസായുധങ്ങള്‍ വരെ പ്രയോഗിക്കുന്നുണ്ട് എന്നും ആരോപണമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."