HOME
DETAILS

കൊവിഡ് പ്രതിരോധത്തിന് റെയില്‍വേയും 

  
backup
April 29 2021 | 23:04 PM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b1%e0%b5%86
 
തിരുവനന്തപുരം: കൊവിഡ് അതിരൂക്ഷമായി തുടരുന്നതിനാല്‍ കേരളത്തില്‍ വീണ്ടും ഐസൊലേഷന്‍ കോച്ചുകള്‍ ലഭ്യമാക്കാനൊരുങ്ങി റെയില്‍വേ. 
സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് രാജ്യവ്യാപകമായി 4,000 കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. ഇതുപ്രകാരം ദക്ഷിണ റെയില്‍വേയുടെ കീഴില്‍ 400 ഐസൊലേഷന്‍ കോച്ചുകള്‍ ഉടന്‍ നിലവില്‍ വരും.
 
നിലവില്‍ കേരളത്തില്‍ റെയില്‍വേ ഐസൊലേഷന്‍ കോച്ചുകള്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍, സര്‍ക്കാര്‍ ആവശ്യപ്പെട്ടാലുടന്‍ ഇത്തരം കോച്ചുകള്‍ ലഭ്യമാക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. 
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കോച്ചുകള്‍ സ്ഥാപിക്കാനുള്ള സൗകര്യമുള്ളത്. കേരളത്തിന്റെ നോഡല്‍ ഓഫിസറായ തിരുവനന്തപുരം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ ഏകോപിക്കും. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് സൗകര്യപ്രദമായ റെയില്‍വേ സ്റ്റേഷനുകളില്‍ കോച്ചുകള്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. 
കഴിഞ്ഞ വര്‍ഷം തയാറാക്കിയ ഐസൊലേഷന്‍ കോച്ചുകളില്‍ തിരികെ രൂപമാറ്റം വരുത്താതെ മാറ്റിവച്ചിരുന്നവ ഷൊര്‍ണൂരിലുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ ഇതു പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ച് രോഗികളെ പ്രവേശിപ്പിക്കും. 
 
ഗുരുതര ലക്ഷണങ്ങളില്ലാത്ത രോഗികളെയായിരിക്കും ഇവിടെ ചികിത്സിക്കുക. പ്ലാറ്റ്‌ഫോമുകളില്‍ മറ്റുള്ളവരെ പ്രവേശിപ്പിക്കില്ല.
കൊവിഡിന്റെ ആദ്യഘട്ടത്തില്‍ ഓക്‌സിജന്‍ സംവിധാനമുള്‍പ്പെടെയുള്ള 5,321കോച്ചുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ റെയില്‍വേ തയാറാക്കിയിരുന്നെങ്കിലും കാര്യമായി ഉപയോഗിച്ചിരുന്നില്ല. 
നിലവില്‍ ഡല്‍ഹി, മഹാരാഷ്ട്ര, ഭോപ്പാല്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം കോച്ചുകള്‍ ഉപയോഗിച്ചു തുടങ്ങി. കഴിഞ്ഞ തവണ 45 കോച്ചുകളാണ് കേരളത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കിയിരുന്നത്.
ഒരു കോച്ചില്‍ 16 കിടക്കകളായിരിക്കും സജ്ജമാക്കുക. ഓക്‌സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കാനുള്ള സൗകര്യവും ഒരുക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago