HOME
DETAILS

പ്രതിച്ഛായ, അതല്ലേ എല്ലാം

  
backup
May 02 2021 | 00:05 AM

456432124231-2


ഒ രു നാടായാല്‍ അവിടെ കുറച്ചാളുകള്‍ പട്ടിണി കിടന്നെന്നൊക്കെ വരും. നാട്ടില്‍ രോഗങ്ങള്‍ വന്നെന്നുമിരിക്കും. പട്ടിണിയിലായവര്‍ക്കൊക്കെ ആഹാരം കിട്ടിയെന്നുവരില്ല. രോഗം ബാധിച്ചവരിലും പട്ടിണിക്കാരിലും കുറേയാളുകള്‍ മരിക്കുന്നതും സ്വാഭാവികമാണ്.
എന്നുകരുതി, അവിടത്തെ സര്‍ക്കാരിനെയോ ഭരണാധികാരികളെയോ പരസ്യമായി കുറ്റപ്പെടുത്താന്‍ പാടുണ്ടോ?. അനുസരണാശീലമുള്ള നല്ല പ്രജകള്‍ അതു ചെയ്യില്ല. ചെയ്താല്‍ അഭിമാനമുള്ള ഭരണാധികാരികള്‍ അവരെ വെറുതെവിടുകയുമില്ല.


കൊവിഡ് കാലത്ത് ഈ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ അറിയാമല്ലോ. നാട്ടുകാര്‍ക്കു ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കു പ്രതിമാസം 500 രൂപയുടേതെന്നു പറഞ്ഞു നല്‍കുന്ന 320 രൂപയുടെ കിറ്റ് വേറെ ആരെങ്കിലും നല്‍കിയിട്ടുണ്ടോ?. ആ കിറ്റിലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒരു മാസം കഴിച്ചിട്ടും കഴിച്ചു തീരുന്നില്ല എന്നാണ് പല കുടുംബങ്ങളും പറയുന്നത്.


അതിനിടയില്‍ സര്‍ക്കാരിനെതിരേയും നിവൃത്തികേടുകൊണ്ടു പൊതുഭൂമി കൈയേറിയ ചില പാവപ്പെട്ട മുതലാളിമാര്‍ക്കെതിരേയുമൊക്കെ സമരം ചെയ്യുന്ന ചിലര്‍ക്ക് ഇതൊന്നും കിട്ടിക്കാണില്ല. ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്തി സമരം ചെയ്യുന്നതു രാജ്യദ്രോഹമാണെന്ന് ആര്‍ക്കാണറിയാത്തത്. രാജ്യദ്രോഹികളെ തീറ്റിപ്പോറ്റേണ്ട ബാധ്യത ഒരു സര്‍ക്കാരിനുമില്ല. അക്കൂട്ടത്തില്‍പെട്ടവരാണ് കൊല്ലം ജില്ലയിലെ അരിപ്പയില്‍ 2012 മുതല്‍ ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നവര്‍. കൈയിലിരിപ്പ് കാരണം അവര്‍ക്ക് അരിയൊന്നും കിട്ടിക്കാണില്ല.
ഒരു വര്‍ഷം മുന്‍പു പ്രൊഫ. കുസുമം ജോസഫ് എന്നൊരു സ്ത്രീ അതിനെതിരേ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കൊവിഡിനെ പിടിച്ചുകെട്ടാ നുള്ള തത്രപ്പാടിനിടയില്‍ സര്‍ക്കാരോ പൊലിസോ അതു ശ്രദ്ധിച്ചില്ല. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ വടകരയിലെ ഒരു കുലംകുത്തിയെ ജയിപ്പിക്കാന്‍ ഇറങ്ങിയപ്പോഴാണ് സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്ന വലതുപക്ഷ, ബൂര്‍ഷ്വാ, സാമ്രാജ്യത്വ ഏജന്റുമാരുടെ കൂട്ടത്തില്‍ ഇങ്ങനെയൊരാളുമുണ്ടെന്നു മനസിലായത്.


ഉടന്‍ അവരുടെ ഫേസ്ബുക്ക് കുറിപ്പുകള്‍ തപ്പി. അരിപ്പക്കാര്‍ക്ക് അരി കിട്ടുന്നില്ലെന്നൊക്കെ പറഞ്ഞ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുള്ള ഒരു കുറിപ്പ് കണ്ടു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചതി നു കേസെടുത്തു. അരിയും മറ്റു ഭക്ഷണപദാര്‍ത്ഥങ്ങളുമൊക്കെ ഇങ്ങനെ പരസ്യമായി ചോദിക്കുന്നതു കലാപശ്രമം തന്നെയാണ്. മുന്‍പു ലഘുലേഖയും പോസ്റ്ററും മറ്റും വഴി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ ഇവിടെ യു.എ.പി.എ ചുമത്തി ജയിലിലടച്ചിട്ടുണ്ട്. അതു കണ്ടിട്ടൊന്നും പലരും പഠിച്ചിട്ടില്ല. കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കുമല്ലോ. അഭിമാനമുള്ള ഭരണാധികാരികള്‍ അങ്ങനെയൊക്കെ ചെയ്യും. അല്ലെങ്കിലും ഇത് ഇവിടെമാത്രം നടക്കുന്ന കാര്യവുമല്ലല്ലോ.


കഠിന രാജ്യസ്‌നേഹിയായ യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിലേക്കു നോക്കൂ. അവിടെ കൊവിഡ് ബാധിച്ച് കടുത്ത ശ്വാസംമുട്ടലുമായി ഓക്‌സിജന്‍ കിട്ടാതെ വിഷമിക്കുന്നവരുടെ ബന്ധുക്കള്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഉടന്‍ തന്നെ അവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തി നു കേസെടുത്തു. ആ കുറിപ്പ് പാകിസ്താനിലും ചൈനയിലുമൊക്കെയുള്ളവര്‍ കാണില്ലേ. നാടിനു നാണക്കേടാകില്ലേ.


ഓക്‌സിജന്‍ കിട്ടാതെ നാട്ടുകാര്‍ മരിക്കുന്നതൊക്കെ സാധാരണ സംഭവമാണ്. എന്നുകരുതി, ഭരിക്കുന്നവരുടെ പ്രതിച്ഛായ തകരരുതല്ലോ. ഭരിക്കുന്നവരുടെ പ്രതിച്ഛായ തകര്‍ന്നാല്‍ നാടിന്റെ പ്രതിച്ഛായയും തകരും. ഇതു യു.പിയിലെ മാത്രം കാര്യമല്ല. കേന്ദ്രസര്‍ക്കാരും മറ്റു പല സംസ്ഥാന സര്‍ക്കാരുകളും ഇതൊക്കെത്തന്നെ ചെയ്യുന്നു. ഇതുപോലെ നാട്ടുകാര്‍ക്ക് അരിയില്ലെന്നും തുണിയില്ലെന്നും മരുന്നില്ലെന്നും മറ്റും പറഞ്ഞുനടന്നു രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കമേല്‍പിച്ചതിനാണ് അവിടങ്ങളില്‍ കവി വരവരറാവുവടക്കം നിരവധി പ്രമുഖരുടെ പേരില്‍ യു.എ.പി.എയും മറ്റും ചുമത്തിയത്. അതുകൊണ്ട്, ഭരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരും. സംഘ്പരിവാര്‍ ഭരണാധികാരികള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാമെന്നും വിപ്ലവ ഭരണകൂടങ്ങള്‍ക്കു മാത്രം അതൊന്നും പാടില്ലെന്നും പറയുന്നത് എവിടത്തെ ന്യായമാണ്?

മോഹം വിറ്റു കാശാക്കുന്ന
എക്‌സിറ്റ് പോളുകള്‍


വന്‍കിട മാധ്യമങ്ങള്‍ക്കു വലിയൊരു കച്ചവടച്ചരക്കാണ് തെരഞ്ഞെടുപ്പ് കാലത്തെ എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ഈ സൈബര്‍ കാലത്ത് അതിന്റെ വിപണനസാധ്യതകള്‍ ഏറെയാണ്. തെരഞ്ഞെടുപ്പ് കാലത്തു മാത്രം രാഷ്ട്രീയത്തെക്കുറിച്ചു ചിന്തിക്കുന്നവരാണ് ജനങ്ങളിലധികവും എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷത. പ്രത്യേകിച്ച് കേരളത്തില്‍.
ഏതെങ്കിലും രാഷ്ട്രീയ ചേരിയോടുള്ള അരാഷ്ടീയ ആഭിമുഖ്യമാണ് നമ്മുടെ നാട്ടുകാരില്‍ അധികപേര്‍ക്കുമുള്ളത്. ഏതെങ്കിലും പാര്‍ട്ടിയുടെ നയപരിപാടികള്‍ എന്തെന്നൊന്നുമറിയാതെ കൊടിയുടെ നിറത്തോടുള്ള ആഭിമുഖ്യമോ നേതാക്കളോടുള്ള ആരാധനയോ ഒക്കെ മൂലമാണ് പലരും ചേരിതിരിഞ്ഞ് തര്‍ക്കിക്കുന്നത്.


ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വരുമ്പോള്‍ ചിലര്‍ ഞാന്‍ ബ്രസീലിനൊപ്പം, അല്ലെങ്കില്‍ അര്‍ജന്റീനയ്‌ക്കൊപ്പം എന്നൊക്കെ പറഞ്ഞു തര്‍ക്കിക്കുന്നതുപോലെ. ആ മാനസികാവസ്ഥ മുതലെടുത്ത് വസ്ത്രക്കമ്പനികള്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയുമൊക്കെ ജഴ്‌സികള്‍ കമ്പോളത്തിലിറക്കി വിറ്റവിക്കുന്നതുപോലുള്ള കച്ചവടം തന്നെയാണ് തെരഞ്ഞെടുപ്പ് സര്‍വേകളും. കൃത്യമായ വിശകലനമൊന്നുമില്ലാത്ത ഒരുതരം കറക്കിക്കുത്താണത്.


ഓരോ ചേരിയെയും പിന്തുണയ്ക്കുന്നവര്‍ അവര്‍ക്കനുകൂലമായ സര്‍വേ ഫലങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും. അങ്ങനെയുള്ള ഓരോ ഷെയറിങ്ങിലും കൂടുന്നത് അതു പുറത്തുവിട്ട മാധ്യമത്തിന്റെ പ്രചാരമാണ്. അങ്ങനെ വിവിധ രാഷ്ട്രീയകക്ഷികളുടെ അനുയായികളെ അവരറിയാതെത്തന്നെ തങ്ങളുടെ പ്രചാരകരാക്കി മാറ്റുകയാണ് ചില മാധ്യമങ്ങള്‍.
മണിക്കൂറുകളുടെ മാത്രം ആയുസുള്ളവയാണ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍. യഥാര്‍ഥ തെരഞ്ഞെടുപ്പ് ഫലം പലപ്പോഴും അതിന്റെ ഏഴയലത്തുപോലും എത്താറില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍.ഡി.എഫി ന് 12 സീറ്റുകള്‍ വരെ പ്രവചിച്ചവരുണ്ട്. പിന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാവരും മറക്കും. ആരും അത് ഓര്‍ത്തുവച്ച് പരാതിപ്പെടാറില്ല. ഇത്തരം മനോനിലയുള്ളൊരു സമൂഹത്തില്‍ ഇതുപോലുള്ള കച്ചവടങ്ങള്‍ ഇനിയും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago