HOME
DETAILS
MAL
കെ റെയില്‍ പദ്ധതിയുമായി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകും മുഖ്യമന്ത്രി
backup
April 19 2022 | 12:04 PM
തിരുവനന്തപുരം: എന്തിനെയും എതിര്‍ക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും കെ റെയില്‍ പദ്ധതിയുമായി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
സാമൂഹിക നീതി അടിസ്ഥാനമാക്കിയുള്ള സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് മുമ്പുള്ള ഇടത് സര്‍ക്കാറുകള്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നപ്പോള്‍ അതിനേയും ചിലര്‍ എതിര്‍ത്തിരുന്നുവെന്നും പിണറായി പറഞ്ഞു.
കേരള മോഡല്‍ വികസനം മാതൃകാപരമാണ്. കെ റെയിലിനും കേരള വികസനത്തിനും എതിരായി യു.ഡി.എഫ് ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന നുണപ്രചാരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."