പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് ജയം; എല്‍.ഡി.എഫ് കോടതിയിലേക്ക്
സ്വന്തം ലേഖകന്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ഫലം പുറത്തുവന്നിട്ടും വിവാദങ്ങളൊഴിയുന്നില്ല.യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരമാണ് 38 വോട്ടുകള്‍ക്ക് മണ്ഡലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാല്‍ മണ്ഡലത്തിലെ 80 വയസില്‍ കൂടുതലുള്ളവരുടെ 347 സ്പെഷല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് പെരിന്തല്‍മണ്ണയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ് ലിം ലീഗിലെ നജീബ് കാന്തപുരം തെരഞ്ഞെടുക്കപ്പെട്ടത്.2016ല്‍ 567 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിലെ മഞ്ഞളാംകുഴി അലി ജയിച്ചത്.അട്ടിമറി വിജയം പ്രതീക്ഷിച്ച് ശക്തമായ മത്സരത്തിന് ആദ്യകാല മുസ്ലിം ലീഗുകാരന് കൂടിയായ കെ.പി.എം മുസ്തഫയെ എല്‍.ഡി.എഫ് സ്വതന്ത്രനായി കളത്തിലിറക്കുകയായിരുന്നു.
വോട്ടെണ്ണല്‍ ദിനത്തില്‍ 80 വയസില്‍ കൂടുതലുള്ളവരുടെ 347 സ്പെഷല്‍ പോസ്റ്റല്‍ വോട്ടുകള്‍ കവറിനു പുറത്ത് സീലില്ലെന്ന കാരണത്താല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അസാധുവാക്കിയിരുന്നു.എന്നാല്‍ വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ 38 വോട്ടിന് യു.ഡി.എഫ് വിജയിച്ചതോടെയാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് രംഗത്തെത്തിയത്.പോസ്റ്റല്‍ ബാലറ്റുകളിലെ ഡിക്ലറേഷനില്‍ ക്രമനമ്പര്‍,ഒപ്പ് തുടങ്ങിയവ രേഖപ്പെടുത്താത്തതിലെ പിഴവ് വീടുകളില്‍ പോയി വോട്ടുചെയ്യിച്ച ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് എല്‍.ഡി.എഫ് കോടതിയെ സമീപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."