HOME
DETAILS

വന്‍ ഭൂരിപക്ഷം നേടി നാലുപേര്‍; റെക്കോഡിട്ട് ശൈലജ, ഏറ്റവും കുറവ് നജീബ് കാന്തപുരം, 38

  
backup
May 03 2021 | 21:05 PM

3524656-21234
 
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയത്തോടെ വമ്പന്‍ ഭൂരിപക്ഷം നേടിയത് നാലു ഇടത് സ്ഥാനാര്‍ഥികള്‍. കെ.കെ ശൈലജ (മട്ടന്നൂര്‍, ഭൂരിപക്ഷം - 60,963), പിണറായി വിജയന്‍ (ധര്‍മടം, ഭൂരിപക്ഷം - 50,123), ടി.ഐ മധുസൂദനന്‍ (പയ്യന്നൂര്‍, ഭൂരിപക്ഷം - 49,780), എം. വിജിന്‍ (കല്യാശേരി, ഭൂരിപക്ഷം - 44,393) എന്നിവരാണ് നാല്‍പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയവര്‍. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ മട്ടന്നൂരില്‍ നേടിയത്. 2016ല്‍ സി.പി.എമ്മിലെ ഇ.പി ജയരാജന്‍ ഇവിടെ 43,381 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.2006ല്‍ ആലത്തൂരില്‍ സി.പി.എമ്മിലെ എം. ചന്ദ്രന്‍ നേടിയ 47,671 വോട്ടായിരുന്നു ഇതുവരെ സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷം. തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പി.ജെ ജോസഫിന്റെ 45,587 ആണ് 2016ലെ വലിയ ഭൂരിപക്ഷം. 2005ലെ ഉപ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ പി. ജയരാജന്‍ കൂത്തുപറമ്പില്‍ 45,865 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.മുസ്‌ലിം ലീഗിന്റെ ജേതാക്കളില്‍ ഇക്കുറി മുപ്പതിനായിരത്തിലധികം ഭൂരിപക്ഷം നേടിയത് രണ്ടുപേര്‍ മാത്രമാണ്, വേങ്ങരയില്‍ നിന്ന് വിജയിച്ച പി.കെ കുഞ്ഞാലിക്കുട്ടിയും മലപ്പുറത്തുനിന്ന് വിജയിച്ച പി. ഉബൈദുള്ളയും. രണ്ടുപേര്‍ക്കും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞിട്ടുമുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് 7,461 വോട്ടുകളാണ് കുറഞ്ഞത്.
1000ല്‍ താഴെ ഇവര്‍ക്ക്
 
ആയിരത്തില്‍ താഴെ ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ട ആറ് മണ്ഡലങ്ങളാണുള്ളത്. നജീബ് കാന്തപുരം (പെരിന്തല്‍മണ്ണ, ഭൂരിപക്ഷം - 38), കെ.പി കുഞ്ഞഹമ്മദ്കുട്ടി (കുറ്റ്യാടി, ഭൂരിപക്ഷം - 333), എ.കെ.എം അഷ്‌റഫ് (മഞ്ചേശ്വരം, ഭൂരിപക്ഷം - 745), പി.ബാലചന്ദ്രന്‍ (തൃശൂര്‍, ഭൂരിപക്ഷം - 946), വി. അബ്ദുറഹ്മാന്‍ (താനൂര്‍, ഭൂരിപക്ഷം- 985), കെ. ബാബു (തൃപൂണിത്തുറ, ഭൂരിപക്ഷം - 992). 2001ലെ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിയിലെ എ.എ അസീസ് ഇരവിപുരത്ത് നേടിയ 21 വോട്ടാണ് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. പെരിന്തല്‍മണ്ണയിലാണ് ഇക്കുറി കുറഞ്ഞ ഭൂരിപക്ഷം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago