ഹ്യുണ്ടായിയുടെ തുറുപ്പ് ചീട്ടായി ഈ മോഡല്‍; മൂന്ന് മാസത്തില്‍ സ്വന്തമാക്കിയത് ഒരു ലക്ഷത്തിലധികം ബുക്കിങ്ങ്
ഹ്യുണ്ടായി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തിച്ച എസ്.യു.വികളെ വാഹന പ്രേമികള്‍ക്ക് എളുപ്പത്തിലൊന്നും മറന്നു കളയാന്‍ സാധിക്കില്ല. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എസ്.യു.വികള്‍ക്കുള്ള പ്രാധാന്യം വര്‍ദ്ധിച്ചു വരുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഈ അവസരത്തിലാണ് ഹ്യുണ്ടായിയുടെ ക്രെറ്റയുടെ പരിഷ്‌കരിച്ച മോഡലായ ഫെയ്‌സ്‌ലിഫ്റ്റ് ക്രെറ്റ പുറത്തിറക്കി വെറും മൂന്ന് മാസം സമയം കൊണ്ട് ഒരു ലക്ഷത്തിലധികം ബുക്കിങ്ങുകള്‍ സ്വന്തമാക്കിയിരിക്കുന്നത്.
പഴയ മോഡലുകളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളാണ് കമ്പനി വാഹനത്തിന്റെ ഡിസൈനിലും പെര്‍ഫോമന്‍സിലും നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ ബുക്കിങ്ങുകളില്‍ എഴുപത് ശതമാനത്തിലധികവും സണ്‍റൂഫുള്ള മോഡലുകള്‍ക്കാണ് ലഭിച്ചിരിക്കുന്നത്, കൂടാതെ ഇതില്‍ 52 ശതമാനം വരെ കണക്റ്റഡ് കാര്‍ വേരിയന്റുകളും ഉള്‍പ്പെടുന്നു.
പുതിയ ഹ്യുണ്ടായി ക്രെറ്റയിലൂടെ, ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ 'മേക്ക് ഇന്‍ ഇന്ത്യ' എന്നതിനായുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മികവുറ്റ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള തങ്ങളുടെ ശ്രമം തുടരുകയാണ് എന്ന് പുതിയ നാഴികക്കല്ല് പിന്നിട്ടതിനെ കുറിച്ച് സംസാരിച്ച ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ CEO തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
1.5 ലിറ്റര്‍ NA പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളുമായിട്ടാണ് വാഹനം മാര്‍ക്കറ്റിലേക്ക് എത്തുന്നത്.സ്റ്റാന്‍ഡേര്‍ഡായി, മിഡ് സൈസ് എസ്യുവിയില്‍ ആറ് എയര്‍ബാഗുകള്‍, എല്ലാ സീറ്റുകള്‍ക്കും മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ (HAC), എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ TPMS ഹൈലൈന്‍, ഡ്രൈവര്‍ ആങ്കര്‍ പ്രീറ്റെന്‍ഷനറിനൊപ്പം ഫ്രണ്ട് സീറ്റ്‌ബെല്‍റ്റ് പ്രീറ്റെന്‍ഷനര്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.
360 -ഡിഗ്രി ക്യാമറ സിസ്റ്റം, ടെലിമാറ്റിക്സ് സ്വിച്ചുകളുള്ള ഇലക്ട്രോ ക്രോമിക് മിറര്‍ (ESM) ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍, ബ്ലൈന്‍ഡ് സ്പോട്ട് വ്യൂ മോണിറ്റര്‍ (BVM), ലെവല്‍ 2 ADAS സാങ്കേതികവിദ്യ എന്നിവയാണ് ബ്രാന്‍ഡ് വാഹനത്തിന് നല്‍കിയിരിക്കുന്ന പ്രധാന ഫീച്ചറുകള്‍.
ഈ അഡ്വാന്‍സ്ഡ് സേഫ്റ്റി സിസ്റ്റത്തില്‍ ഫോര്‍വേഡ് കോളീഷന്‍ വാര്‍ണിംഗ് & അവോയിഡന്‍സ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് വ്യൂ മോണിറ്റര്‍, ബ്ലൈന്‍ഡ് സ്‌പോട്ട് കൊളീഷന്‍ വാര്‍ണിംഗ് & അവോയിഡന്‍സ് അസിസ്റ്റ്, ലെയിന്‍ കീപ്പിംഗ് അസിസ്റ്റ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാര്‍ണിംഗ്, സേഫ് എക്‌സിറ്റ് വാര്‍ണിംഗ്, സ്റ്റോപ്പ് & ഗോ, ലെയിന്‍ ഫോളോവിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലീഡിംഗ് വെഹിക്കിള്‍ ഡിപ്പാര്‍ച്ചര്‍ അലേര്‍ട്ട് എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."