HOME
DETAILS
MAL
തൊഴുത്ത് മാറ്റിക്കെട്ടിയാൽ മച്ചിപ്പശു പ്രസവിക്കുമോ..?' പരിഹസിച്ച് കെ.മുരളീധരൻ
backup
April 25 2022 | 06:04 AM
തിരുവനന്തപുരം
സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർന്നെന്ന ആരോപണം വീണ്ടുമുയർത്തി കെ മുരളീധരൻ എം.പി. പൊലിസിൽ സർക്കാർ നടത്തിയ അഴിച്ചുപണിയെ സംബന്ധിച്ച് 'തൊഴുത്ത് മാറ്റിക്കെട്ടിയാൽ മച്ചിപശു പ്രസവിക്കുമോ'എന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു. പകൽ പോലും സ്ത്രീകൾക്ക് റോഡിലിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലിന്നുള്ളത്. പ്രതികൾക്ക് എളുപ്പത്തിൽ സ്റ്റേഷനിൽ നിന്നും ജാമ്യം കിട്ടുന്ന സ്ഥിതിയുമുണ്ട്. ക്രമസമാധാനം പരിപൂർണമായി തകർന്നു.
പുന്നോലിലെ സി.പി.എം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മാർക്‌സിസ്റ്റ്- ബി.ജെ.പി അന്തർധാര സജീവമാണെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."