കുട്ടികളെ തോക്ക് ചൂണ്ടി ഓടിക്കുന്ന വിഡിയോയുമായി രാംഭക്ത് ഗോപാൽ
ന്യൂഡൽഹി
2020 ൽ ജാമിഅ മില്ലിയ സർവകലാശാലയ്ക്ക് സമീപം പൗരത്വ ബില്ലിനെതിരേ പ്രതിഷേധിച്ചവർക്ക് നേരേ വെടിയുതിർത്ത രാംഭക്ത് ഗോപാൽ കുട്ടികൾക്ക് നേരേ തോക്കുചൂണ്ടുന്ന വീഡിയോ പുറത്തുവിട്ടു.
സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലാണ് ആധുനിക രീതിയിലുള്ള തോക്ക് ചൂണ്ടി കുട്ടികളെ വിരട്ടിയോടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിരേ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനമുയരുന്നുണ്ട്. കാറിലിരുന്ന് കുട്ടികൾക്ക് നേരേ വെടിവയ്ക്കുന്നതായി അഭിനയിച്ച് ഉന്നം വയ്ക്കുന്നതും കുട്ടികൾ പേടിച്ച് ഓടുന്നതും കാണാം.
ഹരിയാന ഡി.ജി.പി, ഹരിയാന പൊലിസ് എന്നിവരെ ടാഗ് ചെയ്ത് ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. മറ്റൊരു വീഡിയോയിൽ തോക്കുധാരികളുടെ ഒരു സംഘം ഒരാളെ കാറിലേക്ക് വലിച്ചുകയറ്റുന്നത് കാണാം. പശു കടത്തുകാരനെ പിടിച്ചുകൊണ്ടുപോകുന്ന എന്നാണ് ഇതിനു അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്.
ഹരിയാന കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തു വന്നശേഷമാണ് ഇയാൾ വീഡിയോകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."