ഗര്‍ഭസ്ഥ ശിശുക്കളെ സംസ്‌കാരം പഠിപ്പിക്കണം; 'ഗര്‍ഭ സംസ്‌കാര്‍' പദ്ധതിയുമായി ആര്‍.എസ്.എസ്
ന്യുഡല്‍ഹി: ഗര്‍ഭസ്ഥ ശിശുക്കളെ ഇന്ത്യന്‍ സംസ്‌കാരം പഠിപ്പിക്കാനുള്ള ക്യാമ്പനിയുമായി ആര്‍.എസ്.എസ്. ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ സംവര്‍ധിനീ ന്യാസ് ആണ് ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേക ക്യാമ്പയിന്‍ നടത്താന്‍ ആരംഭിച്ചിരിക്കുന്നത്. ഞായറാഴ്ച ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടത്തിയ ക്യാമ്പയിനില്‍ 80ഓളം ഡോക്ടര്‍മാരും ആയുര്‍വേദ വൈദ്യന്മാരും പങ്കെടുത്തു. ഡോക്ടര്‍മാരില്‍ ഗൈനക്കോളജിസ്റ്റുകളായിരുന്നു കൂടുതല്‍. എയിംസില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാര്‍ ക്യാമ്പയിന് എത്തിയിരുന്നു.
ജനനത്തിനു മുന്‍പ് തന്നെ കുട്ടികളെ ഇന്ത്യന്‍ സംസ്‌കാരം പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍. രാമായാണവും ഗീതാപാരായണവും യോഗാഭ്യാസവും അടങ്ങുന്ന പദ്ധതിയില്‍ ഗര്‍ഭിണികളാണ് ആദ്യ ഘട്ടത്തില്‍ പങ്കാവേണ്ടത്. കുട്ടിക്ക് രണ്ട് വയസാവുന്നതുവരെ ക്ലാസുകള്‍ തുടരും. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ശ്രീരാമന്‍, ഹനുമാന്‍, ശിവജി, സ്വാതന്ത്ര്യസമര സേനാനികള്‍ എന്നിവരുടെ ജീവിതത്തെയും പോരാട്ടത്തെയും ത്യാഗങ്ങളെയും കുറിച്ച് പഠിപ്പിക്കണം. സംഘപരിവാര്‍ സംഘടനയുടെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയാണ് കാംപയിന്‍ നടത്തുന്നത്. 'സംവര്‍ദ്ധിനി ന്യാസ് ഗര്‍ഭ സംസ്‌കാര'യെന്നാണ് കാംപയിനിന്റെ പേര്.
രാജ്യത്തിനാണ് മുന്‍ഗണനയെന്ന് ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടിയെ പഠിപ്പിക്കണമെന്ന് സംവര്‍ദ്ധിനി ന്യാസിന്റെ ദേശീയ സെക്രട്ടറി മാധുരി മറാത്തേ ശില്‍പശാലയില്‍ പറഞ്ഞു. ശിവജിയുടെ മാതാവ് ജിജാ ബായി തന്നിലൂടെ ഒരു നേതാവിന് ജന്മംനല്‍കണമെന്ന് പ്രാര്‍ഥിച്ചിരുന്നതായും മാധുരി മറാത്തേ പറഞ്ഞു.
ഗര്‍ഭധാരണത്തിന് മുമ്പ് തന്നെ ഗര്‍ഭ സംസ്‌കാരം ആരംഭിക്കണം. ദമ്പതികള്‍ ഒരു കുട്ടിയെ കുറിച്ച് ചിന്തിക്കുന്ന നിമിഷം ആയുര്‍വേദത്തിന്റെ പങ്ക് പ്രവര്‍ത്തിക്കുന്നുവെന്നും ഡോ. രമാ ജയസുന്ദര്‍ പറഞ്ഞു. ഗര്‍ഭാവസ്ഥയില്‍ സ്ത്രീ സംസ്‌കൃതം വായിക്കുകയും ഗീത പഠിക്കുകയും വേണമെന്ന് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."