HOME
DETAILS

എസ്.ഡി.പി.ഐ പഞ്ചായത്ത് അംഗത്തെ ആക്രമിക്കാനെത്തിയ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

  
backup
April 26 2022 | 03:04 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%82%e0%b4%97


മണ്ണഞ്ചേരി (ആലപ്പുഴ)
എസ്.ഡി.പി.ഐ നേതാവും മണ്ണഞ്ചേരി പഞ്ചായത്ത് അംഗവുമായ നവാസ് നൈനായെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പൊന്നാട് ലക്ഷ്മി ഭവനത്തിൽ എസ്. ശ്രീനാഥ്(33), അമ്പനാകുളങ്ങര പുതുവീട്ടിൽ കെ.ബിറ്റു(സുമേഷ് 40) എന്നിവരെയാണ് ആയുധങ്ങളുമായി പിടികൂടിയത്. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് അംഗമായ നവാസിനെ ഞായറാഴ്ച രാത്രി 11.30ന് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. പൊന്നാട് സ്വകാര്യ ആശുപത്രിക്ക് പടിഞ്ഞാറ് റോഡരുകിൽ ബൈക്കിൽ ഇരിക്കുകയായിരന്ന നവാസിന് സമീപം എത്തിയ ശ്രീനാഥ് കൂടെയുണ്ടായിരുന്ന ബിറ്റുവിൽ നിന്ന് വാൾ വാങ്ങി വെട്ടുവാൻ ശ്രമിക്കുകയും ഈ സമയം നവാസിനൊപ്പമുണ്ടായിരുന്ന സുഹൃത്തും എസ്.ഡി.പി.ഐ പ്രവർത്തകനുമായ നിഷാന്ത് അക്രമണം തടയുകയുമായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയവർ ശ്രീനാഥിനെയും ബിറ്റുവിനെയും ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ സംഭവം അറിഞ്ഞെത്തിയ പൊലിസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ശ്രീനാഥിന്റെ വലതു കണ്ണിന് സാരമായ പരിക്കുണ്ട്. വാളിനുള്ള വെട്ട് തടയുവാൻ ശ്രമിച്ച നിഷാദിന്റെ കൈയ്ക്കും പരുക്കേറ്റു. അതേസമയം കെട്ടിചമച്ച കേസാണെന്ന് ആരോപിച്ച് ആർ.എസ്.എസ് രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനിന്റെ വീടിന് സമീപം താമസിക്കുന്ന ശ്രീനാഥിന്റെ സുഹൃത്താണ് ബിറ്റുവെന്നും ഇരുവരും വീട്ടിലുണ്ടെന്ന് മനസിലാക്കി ചിലർ ഇവരെ വീട്ടിൽ നിന്നിറക്കി മർദിക്കുകയും ആയുധം കൊണ്ടുവന്ന് വച്ച് പൊലിസിനെ ഉപയോഗിച്ച് കേസെടുപ്പിക്കുകയുമായിരുന്നുവെന്നാണ് ആർ.എസ്.എസിന്റെ ആക്ഷേപം. 2011ൽ വയലാറിൽ ആർ.എസ്.എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ നവാസ് നൈന ഇതേ കേസിലെ സാക്ഷികളായ ശ്രീനാഥിനെയും ബിറ്റുവിനെയും മനപൂർവം കുടുക്കിയതാണെന്നും ആർ.എസ്.എസ് ആരോപിക്കുന്നു.എന്നാൽ നവാസ് നൈനയെ വധിക്കാൻ ശ്രമിച്ചത് ആർ.എസ്.എസ് ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണം നടത്തണമെന്നും എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് കെ.റിയാസ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago