ഗുജറാത്തിൽ 1,439 കോടിയുടെ ഹെറോയിൻ പിടികൂടി
ലഹരിമരുന്ന് കടത്തിയത്
ഇറാനിൽനിന്നു വന്ന
കണ്ടെയിനറിൽ
അഹമ്മദാബാദ്
1,439 കോടി രൂപ വിലമതിക്കുന്ന 205.6 കിലോഗ്രാം ഹെറോയിൻ ഗുജറാത്തിലെ കണ്ട്ല തുറമുഖത്തു നിന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് പഞ്ചാബിൽ നിന്നുള്ള ഇറക്കുമതിക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആണ് വൻ ലഹരിമരുന്നു വേട്ട നടത്തിയത്.
ഇറാനിൽ നിന്ന് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെത്തിയ 17 കണ്ടെയ്നറുകളിൽ ഒന്നിലാണ് ഹെറോയിൻ ഒളിപ്പിച്ചിരുന്നത്.
ഏപ്രിൽ 21നും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡും ഡി.ആർ.ഐയും സംയുക്തമായി മയക്കുമരുന്ന് വേട്ട നടത്തിയിരുന്നു.
അന്നും 200 കിലോ ഹെറോയിനാണ് പിടികൂടിയിരുന്നത്. ഉത്തരാഖണ്ഡിലെ കമ്പനിയാണ് അന്ന് ഇറക്കുമതി നടത്തിയിരുന്നത്.
ഇന്നലെ അറസ്റ്റിലായ പ്രതിയെ അമൃത്സറിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിസ്റ്റ് റിമാൻഡ് ചെയ്തു.
തുടർന്ന് കച്ച് ഭുജ് ടൗണിലെ കോടതിയിൽ ഹാജരാക്കി. നേരത്തെ കണ്ടെയ്നർ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് രഹസ്യ വിവരം ലഭിച്ചതിനു പിന്നാലെ വിശദമായി പരിശോധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."