'അധികാരത്തില്‍ ശാശ്വതമായി തുടരുമെന്നാണ് ബി.ജെ.പി കരുതുന്നത്, എന്നാല്‍…' രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ടാമതും ഭരണം ലഭിച്ചതോടെ അധികാരത്തില്‍ ശാശ്വതമായി തുടരുമെന്നാണ് ബി.ജെ.പി കരുതുന്നത്. എന്നാല്‍ അങ്ങിനെയല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തകര്‍ന്നെന്ന ബിജെപിയുടെ വിശ്വാസം പരിഹാസ്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലണ്ടനില്‍ ഒരു പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സ്വാതന്ത്ര്യലബ്ധി മുതല്‍ ഇന്നുവരെയുള്ള കാലം പരിശോധിച്ചാല്‍ ഭൂരിഭാഗം സമയവും അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. രാഷ്ട്രീയ അടവുകള്‍ മാറ്റുന്നതിലെ പരാജയമാണ് യുപിഎ സര്‍ക്കാരിന്റെ പതനത്തിനിടയാക്കിയത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ പോയി. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ നഗര മേഖലകള്‍ പാര്‍ട്ടിയെ കൈവിട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."