കേരള സര്‍വകലാശാലയുടെ 58 അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി
തിരുവനന്തപുരം: കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതിയുടെ ഉത്തരവ്. സംവരണ തസ്തികകള്‍ നിശ്ചയിച്ച രീതി ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. രണ്ട് അധ്യാപകര്‍ നല്‍കിയ ഹരജിയിലാണ് കോടതി വിധി.
സര്‍വകലാശാല നിയമനം സുപ്രിം കോടതി വിധിക്കെതിരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.ആദ്യമായാണ് ഒരു സര്‍വകലാശാലയിലെ ഇത്രയധികം അധ്യാപക നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവിടുന്നത്. സമാന രീതിയില്‍ കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലും നിയമനം നടന്നിട്ടുണ്ട്. ആയതിനാല്‍ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പരാതികള്‍ ഉയരാന്‍ സാധ്യതകളുണ്ട്.
2017ലെ വിജ്ഞാപനപ്രകാരമാണ് കേരള സര്‍വകലാശാല നിയമനം നടത്തിയത്. വിവിധ വകുപ്പുകളിലെ തസ്തികകള്‍ ഒറ്റയൂണിറ്റാക്കിയാണ് സംവരണം നടത്തിയത്.
ഭരണഘടനാവിരുദ്ധമായ രീതിയിലാണ് സംവരണം തീരുമാനിച്ചതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍വകലാശാലയിലെ വിവിധ അധ്യയനവകുപ്പുകളില്‍ ഉണ്ടായിരുന്ന എല്ലാ ഒഴിവുകളും ഒറ്റയൂണിറ്റായി കണക്കാക്കിയിട്ടായിരുന്നു സംവരണത്തിനുള്ള തസ്തിക തീരുമാനിച്ചതെന്ന് പരാതിക്കാരുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവരുടെ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."