HOME
DETAILS
MAL
നാളെ മുതല്‍ ലോക്ഡൗണ്‍: അന്തര്‍ജില്ലാ യാത്രകള്‍ക്ക് നിയന്ത്രണം, നിര്‍ദ്ദേശങ്ങള്‍ ഇവയാണ്
backup
May 07 2021 | 13:05 PM
നാളെ മുതല്‍ ലോക്ഡൗണ്‍: നിര്‍ദ്ദേശങ്ങള്‍ ഇവയാണ്
- അത്യാവശ്യഘട്ടത്തില്‍ പുറത്തുപോകേണ്ടവര്‍ പൊലിസില്‍ നിന്നും പാസ് വാങ്ങണം
- അന്തര്‍ജില്ലാ യാത്രകള്‍ ഒഴിവാക്കണം, ഒഴിവാക്കാന്‍ കഴിയാത്തവര്‍ സത്യവാങ്മൂലം കൈയ്യില്‍ കരുതണം
- മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം, ഇല്ലെങ്കില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം
- തട്ടുകടകള്‍ തുറക്കരുത്
- വീടിനുള്ളിലും കൂടിച്ചേരലുകള്‍ ഒഴിവാക്കണം
- വാഹന റിപ്പയര്‍ വര്‍ക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം
- ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം
- അതിഥിതൊഴിലാളികള്‍ക്ക് നിര്‍മാണസ്ഥലത്ത് താമസവും ഭക്ഷണവും ഉറപ്പാക്കണം.
- ഇതിന് സാധിക്കാത്ത കരാറുകാര്‍ തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണം
- ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികള്‍ ഗൃഹസന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണം
- ഹാര്‍ബറില്‍ ലേലനടപടി ഒഴിവാക്കേണ്ടതാണ്.
- പുറത്തുപോകുന്നവര്‍ കുട്ടികളുമായി അടുത്തിടപഴകുന്നത്് ഒഴിവാക്കണം
- അയല്‍ക്കാരുമായി ഇടപഴകുമ്പോള്‍ ഇരട്ടമാസ്‌ക് ഉപയോഗിക്കണം
- വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കും പങ്കുവെക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി
- വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നവര്‍ യാത്രയില്‍ തിരിച്ചറിയല്‍ കാര്‍ഡും വിവാഹക്കത്തും കൈയ്യില്‍ കരുതണം.
- പള്‍സ് ഓക്‌സിമീറ്ററുകള്‍ക്ക് വലിയ ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
- സമൂഹ അടുക്കള വീണ്ടും തുടങ്ങും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."