മക്ക ഹറമിലെ പ്രമുഖ പണ്ഡിതൻ ശൈഖ് അബ്‌ദുറഹ്‌മാൻ അൽ അജ്‌ലാൻ അന്തരിച്ചു
മക്ക: പ്രശസ്‌ത സഊദി പണ്ഡിതനും വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലെ പ്രസിദ്ധ ഉദ്‌ബോധകനുമായിരുന്ന ശൈഖ് അബ്‌ദുറഹ്‌മാൻ ബിൻ അബ്ദുല്ല അൽ അജ്‌ലാൻ അന്തരിച്ചു. 85 വയസായിരുന്നു. മസ്ജിദുൽ ഹറാമിൽ ശരീഅത്ത് പഠനങ്ങൾക്കും ക്ലാസുകൾക്കും നേതൃത്വം നൽകുന്നതിൽ പ്രസിദ്ധനായിരുന്നു ശൈഖ് അബ്‌ദുറഹ്‌മാൻ അൽ അജ്‌ലാൻ.
ഉയുൻ അൽ ജാവ പ്രവിശ്യയിലെ സ്കൂളുകളിൽ വിദ്യാഭ്യാസം ആരംഭിച്ചു. പിന്നീട് പത്താം വയസ്സിൽ അൽ-ഖസീമിലെ ബുറൈദ നഗരത്തിലെ അൽ-ഫൈസാലിയ സ്‌കൂളിൽ പഠനം. 4 വർഷത്തിന് ശേഷം ബിരുദം കരസ്ഥമാക്കുകയും ചെയ്‌തു. ബുറൈദ സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ടിലും റിയാദ് ശരീഅഃ കോളേജിലും പ്രവേശനം നേടി.1966 ൽ ആദ്യമായി ഉന്നത ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചപ്പോൾ അവിടെയും പ്രവേശനം നേടി.
1953 ൽ തർമദ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായത്തോടെ ഔദ്യോഗിക അധ്യാപന ജീവിതം ആരംഭിച്ചു. തുടർന്ന് കോളേജിൽ നിന്ന് ബിരുദം നേടുന്നതിന് രണ്ട് വർഷം മുമ്പ് മദീന സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ടു. പഠനത്തിടനയിൽ തന്നെയാണ് അദ്ദേഹത്തെ അദ്ധ്യാപകനായി നിയമിച്ചതും. മസ്ജിദുന്നബവി, റിയാദിലെ ശരീഅത്ത് കോളേജ് എന്നിവിടങ്ങളിലും അധ്യാപകനായി സേവനത്തിലേർപ്പെട്ടു.
തുടന്നാണ് വര്ഷങ്ങളോളം മക്കയിലെ മസ്ജിദുൽ ഹറാമിൽ അധ്യാപന ജീവിതത്തിലേർപ്പെട്ടത്. മക്കയിലെ മസ്ജിദുൽ ഹറാമിൽ നടന്ന ജനാസ നിസ്‌കാരത്തിൽ മക്കയിലെ ഉന്നത പണ്ഡിതരടക്കം നിരവധി പേരാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."