സൂപ്പര്‍കപ്പ്: കലിപ്പ് തീര്‍ക്കുമോ ബ്ലാസ്‌റ്റേഴ്‌സ്; വീണ്ടും ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു പോരാട്ടം
കോഴിക്കോട്: ഹീറോ സൂപ്പര്‍ കപ്പിന്റെ മൂന്നാം എഡിഷനില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയും, ബെംഗളൂരു എഫ് സിയും ഒരേ ഗ്രൂപ്പില്‍. ഇന്ന് മത്സരങ്ങളുടെ മത്സരക്രമം ഔദ്യോഗികമായി പുറത്ത് വന്നു. ഇതോടെ ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ മുഴുവന്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ് സി പോരാട്ടം ഒരിക്കല്‍ക്കൂടി ഈ സീസണില്‍ നടക്കുന്നത് ആരാധകര്‍ക്ക് കാണാം. എന്നാല്‍ ഈ മത്സരത്തിന്റെ വേദി കൊച്ചിയല്ല എന്നതാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്നത്.
Here are all Four Groups of the upcoming edition of the Hero Super Cup in Kerala! ?
— IFTWC - Indian Football (@IFTWC) March 7, 2023
Are you excited about its return? The third edition will be held after a gap of three years! #IndianFootball #HeroSuperCup #IFTWC pic.twitter.com/yGaHkAAoOy
ഏപ്രില്‍ മൂന്നിന് കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിലായാണ് ഹീറോ സൂപ്പര്‍ കപ്പ് ആരംഭിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 11 ടീമുകളും, ഐ ലീഗിലെ 10 ടീമുകളും ഉള്‍പ്പെടെ മൊത്തം 21 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഏപ്രില്‍ മൂന്നാം തീയതി ഐ ലീഗിലെ 10 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങളോടെ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിലാകും ടൂര്‍ണമെന്റ് ആരംഭിക്കുക.
നോക്കൗട്ട് ഘട്ടത്തിലെ അഞ്ച് വിജയികളെ ഉള്‍പ്പെടുത്തി ഏപ്രില്‍ എട്ടിന് 16 ടീമുകളുടെ ഗ്രൂപ്പുകളായി മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഏപ്രില്‍ 8 മുതല്‍ മത്സരങ്ങള്‍ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."