ഐപിഎല്‍: ഇതുവരെ കീഴ്‌പ്പെടുത്താന്‍ കഴിയാത്ത ടീമിനെതിരെ ഡല്‍ഹി ഇന്നിറങ്ങുന്നു
ഐപിഎല്ലിലെ26ാം മത്സരത്തില്‍ ലഖ്‌നൗവിലെ വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന്ലഖ്‌നൗ ഡല്‍ഹിയെ നേരിടും. ടൂര്‍ണമെന്റില്‍ ലഖ്‌നൗ നാലില്‍ മൂന്നെണ്ണം ജയിച്ചപ്പോള്‍ ഡല്‍ഹി നാലില്‍ മൂന്നെണ്ണം തോറ്റു. ഐപിഎല്ലില്‍ ഇന്നോളം ഡല്‍ഹിക്ക് ലഖ്‌നൗവിനെ കീഴ്‌പ്പെടുത്താനും കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ കളിയില്‍ ഗുജറാത്തിനെ 33 റണ്‍സിന് ലക്‌നൗ പരാജയപ്പെടുത്തി. എന്നാല്‍ മുംബൈയ്‌ക്കെതിരെ 235 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഡല്‍ഹി 29 റണ്‍സിന് തോറ്റു. ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ലഖ്‌നൗവിലെ പിച്ചില്‍ കഴിഞ്ഞ അഞ്ച് ടി20 മത്സരങ്ങളിലെ ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 160 റണ്‍സാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകള്‍ ഇവിടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളും ജയിച്ചതിനാല്‍, ടോസ് നേടിയ ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
ഡല്‍ഹി ടീം:
ഋഷഭ് പന്ത്(ക്യാപ്റ്റന്‍),പ്രവീണ്‍ ദുബെ,ഡേവിഡ് വാര്‍ണര്‍,വിക്കി ഓസ്റ്റ്വാള്‍,പൃഥ്വി ഷാ,ആന്റിച്ച് നോര്‍ട്ട്‌ജെ,അഭിഷേക് പോറെല്‍,കുല്‍ദീപ് യാദവ്,അക്‌സര്‍ പട്ടേല്‍,ലുങ്കി എന്‍ഗിഡി,ലളിത് യാദവ്,ഖലീല്‍ അഹമ്മദ്,മിച്ചല്‍ മാര്‍ഷ്,ഇഷാന്ത് ശര്‍മ്മ,യാഷ് ദുല്‍,മുകേഷ് കുമാര്‍,ഹാരി ബ്രൂക്ക്,ട്രിസ്റ്റന്‍ സ്റ്റബ്‌സ്,റിക്കി ഭുയി,കുമാര്‍ കുശാഗ്ര,റാസിഖ് ദാര്‍,ജേ റിച്ചാര്‍ഡ്‌സണ്‍,
സുമിത് കുമാര്‍,ഷായ് ഹോപ്പ്,സ്വസ്തിക ചിക്കര
ലഖ്‌നൗ ടീം:
കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍),ക്വിന്റണ്‍ ഡി കോക്ക്,നിക്കോളാസ് പൂറന്‍,ആയുഷ് ബഡോണി,കൈല്‍ മേയേഴ്‌സ്,മാര്‍ക്കസ് സ്റ്റോയിനിസ്,ദീപക് ഹൂഡ,രവി ബിഷ്‌ണോയ്,നവീന്‍ ഉള്‍ ഹഖ്,ക്രുണാല്‍ പാണ്ഡ്യ,യുധ്വീര്‍ സിംഗ്,പ്രേരക് മങ്കാട്,യാഷ് താക്കൂര്‍,അമിത് മിശ്ര,മാര്‍ക്ക് വുഡ്,മായങ്ക് യാദവ്, മൊഹ്‌സിന്‍ ഖാന്‍,ദേവദത്ത് പടിക്കല്‍, ശിവം മാവി,അര്‍ഷിന്‍ കുല്‍ക്കര്‍ണി,എം സിദ്ധാര്‍ത്ഥ്,ആഷ്ടണ്‍ ടര്‍ണര്‍,ഡേവിഡ് വില്ലി,മൊഹമ്മദ്അര്‍ഷാദ് ഖാന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."