HOME
DETAILS
MAL
അത് വ്യാജം: വൈദ്യുതി നിരക്ക് കൂട്ടാനുള്ള യാതൊരു നീക്കവുമില്ലെന്ന് കെ.എസ്.ഇ.ബി
backup
May 08 2021 | 09:05 AM
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചുവെന്ന തരത്തില്‍ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ കെ.എസ്.ഇ.ബി. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള യാതൊരു നീക്കവും ഇപ്പോഴില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ഈ കൊവിഡ് ദുരിതകാലത്ത് കെ.എസ്.ഇ.ബി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു എന്നാണ് പ്രചാരണം.
2019 ജൂലൈ മാസത്തിലാണ് ഒടുവില്‍ കേരളത്തില്‍ വൈദ്യുതി ചാര്‍ജ് പരിഷ്ക്കരിച്ചത്. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള യാതൊരു നീക്കവും ഇപ്പോള്‍ ഇല്ല എന്ന വസ്തുതയും അറിയിക്കുന്നുവെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.
ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തിയ ആള്‍ക്കെതിരെ കെ എസ് ഇ ബി നിയമ നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."