പുരോഗമനവാദവും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ചിത്രത്തില്‍ മതിയോ ഗോവിന്ദന്മാഷേ? ; പരിഹസിച്ച് ഷാഫി പറമ്പില്‍
തിരുവനന്തപുരം: ആണ്‍കുട്ടികളുടെ വേഷം ധരിച്ച് പെണ്‍കുട്ടികള്‍ സമരത്തിനിറങ്ങുന്നുവെന്ന് പ്രസ്താവന നടത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. പുരോഗമനവാദവും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ചിത്രത്തില്‍ മതിയോ? വാക്കിലും പ്രവര്‍ത്തിയിലും വേണ്ടേ എന്നാണ് ഷാഫി ചോദിക്കുന്നത്. ജനകീയ പ്രതിരോധ ജാഥ പാലക്കാട് എത്തിയപ്പോള്‍ ചുവന്ന മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ പെണ്‍കുട്ടികളുടെ കൂടെ നിന്നെടുത്ത എം.വി ഗോവിന്ദന്റെ ചിത്രവും ഷാഫി കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
പെണ്‍കുട്ടികള്‍ മുടി ക്രോപ്പ് ചെയ്ത് ഷര്‍ട്ടും പാന്റ്സും ധരിച്ച് സമരത്തിനിറങ്ങുന്നുവെന്ന് ഇ.പി ജയരാജന് പറഞ്ഞത് വിവാദമായിരുന്നു. പിന്നാലെ ഇതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു.
'ജയരാജന്റേത് സാമാന്യ മര്യാദയ്ക്കുള്ള ചോദ്യമാണ്. അതായത് ആണ്കുട്ടികളെപ്പോലെത്തന്നെ മുടി. ആണ്കുട്ടികളെപ്പോലെത്തന്നെ ഡ്രസ്. ആണ്കുട്ടികളെപ്പോലെത്തന്നെ എല്ലാക്കാര്യങ്ങളും. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായിട്ടും എങ്ങനെയാണ് തിരിച്ചറിയുക എന്നൊരു ചോദ്യം ചോദിച്ചു എന്നല്ലേയുള്ളൂ. അങ്ങനെ നടക്കാന്‍ പാടില്ലാന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെ ഡ്രസ് ഇടാന്‍ പാടില്ലെന്നും പറഞ്ഞിട്ടില്ല. പൊലീസിനു തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ വരുന്നു എന്നൊരു കാര്യം ചൂണ്ടിക്കാട്ടിയതാണ് ഇ.പി.ജയരാജന് അതില്‍ വേറെ പ്രശ്നമൊന്നുമില്ല' ഗോവിന്ദന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."