മോദിക്കും അമിത് ഷായ്ക്കുമെതിരേ വിമര്‍ശനം;സച്ചിദാനന്ദന്റെ ഫേസ്ബുക്ക് താല്‍ക്കാലികമായി വിലക്കി
തിരുവന്തപുരം:കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ട് താല്‍ക്കാലികമായി വിലക്കി. കമ്മ്യൂനിറ്റി സ്റ്റാന്‍ഡേര്‍ഡ്സ് ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫേസ്ബുക്ക് അറിയിച്ചതായി സച്ചിദാന്ദന് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബ്ലോക്ക് ചെയ്തുകൊണ്ടുള്ള ഫേസ്ബുക്കിന്റെ നോട്ടീസ് ലഭിച്ചത്. 30 ദിവസം ലൈവായി ഫേസ്ബുക്കില്‍ വരാന്‍ പാടില്ലെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. ഇതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ട്. അമിത് ഷായെയും മോദിയെയും കുറിച്ചുള്ള രണ്ട് പോസ്റ്റുകളാണ് വിലക്കിന് കാരണം. പോസ്റ്റ് നീക്കം ചെയ്ത ശേഷമാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്.
ഇതിനു മുന്‍പും തനിക്ക് ഫേസ്ബുക്കിന്റെ താക്കീത് കിട്ടിയിരുന്നെങ്കിലും വിമര്‍ശനം തുടര്‍ന്നതിനാലാണ് നടപടിയെന്നും സച്ചിദാനന്ദന് പറഞ്ഞു. ഇനിയും ഇത്തരം നടപടി തുടര്‍ന്നാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും ഫേസ്ബുക്കില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, നിയന്ത്രണങ്ങള്‍ ആവര്‍ത്തിച്ചാലും വിമര്‍ശനങ്ങള്‍ ഇനിയും തുടരുമെന്ന് സച്ചിദാനന്ദന് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ സത്യം വിളിച്ചുപറയുന്നതിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."