മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യന്റെ അവകാശം, കൊച്ചിയില്‍ അത് നഷ്ടമാകുന്നു; ബ്രഹ്മപുരം വിഷയത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മാലിന്യമില്ലാത്ത അന്തരീക്ഷം ജനങ്ങളുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലെ ജനങ്ങള്‍ക്ക് നഷ്ടമാവുന്നുവെന്ന് കോടതി പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട കോടതി എന്ന നിലയ്ക്കും പൗരന്മാരുടെ സംരക്ഷകര്‍ എന്ന നിലയ്ക്കുമാണ് വിഷയത്തില്‍ സ്വമേധയാ കേസെടുത്തതെന്ന് കോടതി വ്യക്തമാക്കി. പൊതുജനങ്ങളുടെ താല്‍പര്യത്തിനാണ് കോടതി പ്രഥമ പരിഗണന നല്‍കുന്നത്. അതുകൊണ്ടാണ് ഉത്തരവാദിത്തപ്പെട്ടവരെ വിളിച്ചുവരുത്തിയതെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്താകെ മാലിന്യസംസ്‌കാരണത്തിന് കൃത്യമായ സംവിധാനത്താനമുണ്ടകണം. ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കുന്നതിനുളള സംവിധാനം സര്‍ക്കാര്‍ ശക്തമാക്കിയേ പറ്റൂ. മാലിന്യം പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നതിനെതിരെയും ശക്തമായ നടപടി വേണമെന്നും സര്‍ക്കാരിനോട് കോടതി വ്യക്തമാക്കി.
ഏറെ പേജുകളുളള റിപ്പോ!ര്‍ട്ടുമായി വരേണ്ടെന്നും എങ്ങനെ നടപ്പാക്കാമെന്ന് ലളിതമായി, കൃത്യമായി പറഞ്ഞാല്‍ മതി. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയാണ് ആവശ്യമായിട്ടുളളതെന്നും യുദ്ധകാലാടിസ്ഥാനത്തിലുളള നടപടികളാണ് ശാസ്ത്രീയ മാലിന്യ നി!ര്‍മാജനത്തിന് സംസ്ഥാനത്തിന് വേണ്ടതെന്നും കോടതി പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കകയാണ് വേണ്ടത്.
അതേസമയം, ജില്ലാ കളക്ടര്‍ രേണു രാജ്, കോര്‍പറേഷന്‍ സെക്രട്ടറിസ പി.സി.ബി ചെയര്‍മാന്‍ എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരായി. ഇന്നലെ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കളക്ടര്‍ എത്തിയിരുന്നില്ല. ഇതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് കളക്ടര്‍ കോടതിയിലെത്തിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."