പ്രതികളുടെ വിഡിയോയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു
സൈബര്‍ ഡോം നടപടി വിമര്‍ശനങ്ങളെ തുടര്‍ന്ന്
തിരുവനന്തപുരം: അറസ്റ്റിലാകുന്ന പ്രതികളുടെ ചിത്രങ്ങള്‍ പശ്ചാത്തല സംഗീതത്തിന്റെയും സിനിമാ സംഭാഷണങ്ങളുടെയും അകമ്പടിയോടെ വിഡിയോ ദൃശ്യങ്ങളാക്കി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ പോസ്റ്റുകള്‍ പിന്‍വലിച്ച് സൈബര്‍ഡോം.
കേരളാ പൊലിസിന്റെ സൈബര്‍ ഡോം ഫേസ്ബുക്ക് പേജില്‍ നിന്നാണ് വിമര്‍ശനത്തിനിടയാക്കിയ പോസ്റ്റുകള്‍ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്ത രണ്ട് വീഡിയോകളാണ് വിമര്‍ശനത്തിനിടയാക്കിയത്.
പോസ്റ്റുകള്‍ക്ക് താഴെ പ്രതികളുടെ സാമൂഹിക പശ്ചാത്തലം അധിക്ഷേപിക്കുന്ന കമന്റുകള്‍ വരെയുണ്ടായി. ഇതോടെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന പൊലിസ് നടപടിക്കെതിരേ വിമര്‍ശനമുയര്‍ന്നത്.
ഏതെങ്കിലും കുറ്റകൃത്യത്തില്‍പ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്താല്‍ അയാളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കാന്‍ പൊലിസിന് അനുമതിയില്ലെന്നും ഇത് മൗലികാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."