എൽ.ഐ.സി ഓഹരി വിൽപന മെയ് നാലിന് വില 902 മുതൽ 949 രൂപ വരെ
തിരുവനന്തപുരം
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) മെയ് നാലിന് ആരംഭിക്കും. 902 മുതൽ 949 രൂപ വരെയാണ് ഓഹരിവില. ഐ.പി.ഒ മെയ് ഒമ്പതിന് ക്ലോസ് ചെയ്യും. എൽ.ഐ.സി പോളിസി ഉടമകൾക്ക് ഓരോ ഓഹരിയും 60 രൂപ ഇളവിൽ ലഭിക്കും.
റീട്ടെയ്ൽ നിക്ഷേപർക്കും എൽ.ഐ.സി ജീവനക്കാർക്കും 45 രൂപയുടെ ഇളവും ലഭിക്കും. ഇക്കഴിഞ്ഞ 13ന് മുമ്പ് പോളിസി വാങ്ങിയ പോളിസി ഉടമകൾക്കാണ് ഇളവ് ലഭിക്കുക. നിക്ഷേപകർ ചുരുങ്ങിയത് 15 ഓഹരികൾക്ക് അപേക്ഷിക്കണം. ശേഷം 15ന്റെ ഗുണിതങ്ങളായി വാങ്ങാം. 10 രൂപയാണ് ഓഹരിയുടെ മുഖവില. ഐ.പി.ഒയിലൂടെ 22,13,74,920 ഓഹരികളാണ് കേന്ദ്ര ധനമന്ത്രാലയം വിൽപന നടത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് സേവനദാതാക്കളായ എൽ.ഐ.സിക്ക് 61 ശമതാനം വിപണി വിഹിതമുണ്ട്. ആഗോള തലത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയാണ് എൽ.ഐ.സി. 13.3 കോടി ഇൻഷുറൻസ് ഏജന്റുമാരുള്ള എൽ.ഐ.സിക്ക് ഇന്ത്യയിലെ 91 ശതമാനം ജില്ലകളിലും സാന്നിധ്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."