HOME
DETAILS

ലൈലത്തുല്‍ ഖദ്‌ർ; മലക്കുകൾ ഇറങ്ങുന്ന വിശുദ്ധരാത്രി

  
backup
April 28 2022 | 04:04 AM

%e0%b4%b2%e0%b5%88%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%96%e0%b4%a6%e0%b5%8d%e2%80%8c%e0%b5%bc-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


മൊയ്തീൻകുട്ടി
ഫൈസി വാക്കോട്


പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ അതൊരു മഹത്തായ രാത്രിയാണ്. ആകാശലോകത്ത് നിന്ന് ഭൂമിയിലേക്ക് വിവിധതരം മലക്കുകള്‍ ഇറങ്ങിവരും. വിശുദ്ധ ഖുര്‍ആന്‍ 97 ാം അധ്യായത്തില്‍ അത് പറഞ്ഞിട്ടുണ്ട്. എന്തിനാണ് മലക്കുകള്‍ ഇറങ്ങിവരുന്നത്? അതിന് പല കാരണങ്ങളുണ്ട്. അവയില്‍ ചിലത് ഉദ്ധരിച്ച ശേഷം ഇമാം റാസി (റ) ഒരു പ്രത്യേക കാരണം പറയുന്നുണ്ട്. ആകാശ ലോകത്ത് കാണാന്‍ കഴിയാത്ത ചില പുണ്യകര്‍മങ്ങള്‍ കാണാനാണവര്‍ വരുന്നത്. മൂന്നെണ്ണം അദ്ദേഹം രേഖപ്പെടുത്തുന്നു.
1) സാമ്പത്തിക ശേഷിയുള്ളവര്‍ തങ്ങളുടെ വീടുകളില്‍ നിന്ന് ഭക്ഷണവുമായി വന്ന് പാവപ്പെട്ടവരെ സല്‍ക്കരിക്കുന്നു. പാവപ്പെട്ടവര്‍ ആ ഭക്ഷണം കഴിച്ച് അല്ലാഹുവിന് ആരാധനയില്‍ ഏര്‍പ്പെടുന്നു. ഇത് ആകാശ ലോകത്ത് കാണാന്‍ കഴിയാത്ത ഒരു ആരാധനയാണ്.


2)പാപം ചെയ്തവര്‍ പശ്ചാത്തപിച്ച് തേങ്ങിത്തേങ്ങി കരയുമ്പോള്‍ മലക്കുകള്‍ അത് കേള്‍ക്കുന്നു. ഇതും ആകാശ ലോകത്തിലില്ല.
3) അല്ലാഹു പറഞ്ഞിട്ടുണ്ട്: 'പാപികളുടെ തേങ്ങിക്കരച്ചിലുകള്‍ തസ്ബീഹ് ചൊല്ലുന്നവരുടെ ശബ്ദത്തേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടതാണ്' മലക്കുകള്‍ പറയും: 'നമുക്ക് ഭൂമിയിലേക്ക് പോകാം, എന്നിട്ട് നമ്മുടെ തസ്ബീഹിനേക്കാള്‍ നമ്മുടെ റബ്ബിനിഷ്ടപ്പെട്ട ശബ്ദം നമുക്ക് കേള്‍ക്കാം' (തഫ്‌സീറുല്‍ കബീര്‍ 32:35). ഇരുപത്തിയേഴാം രാവില്‍ പലഹാരപ്പൊതികളുമായി പള്ളിയില്‍ വരുന്ന വിശ്വാസിസമൂഹത്തെ നാടെങ്ങും നമുക്ക് കാണാം. എട്ടു നൂറ്റാണ്ട് മുമ്പ് മരണപ്പെട്ട വിശ്വമഹാപണ്ഡിതന്‍ ഇത് രേഖപ്പെടുത്തുമ്പോള്‍ അതിനു മുമ്പും ഈ പതിവുണ്ടെന്ന് മനസിലാക്കാന്‍ കഴിയും. മാമൂലുകളും അറുപഴഞ്ചന്‍ ഏര്‍പ്പാടുകളുമായി ചിത്രീകരിച്ച ഇത്തരം നല്ല കാര്യങ്ങളെ നിരാകരിക്കുന്നവരെ സഹതാപത്തോടെ നോക്കാനേ വിശ്വാസിസമൂഹത്തിന് കഴിയൂ. സാധാരണ ഒരു രാത്രി പോലെ ഖദ്‌റിന്റെ രാത്രിയെ കാണാതിരിക്കാന്‍ കഴിയണം. ദാനധര്‍മങ്ങളിലും ആരാധനാകര്‍മങ്ങളിലും പശ്ചാത്താപങ്ങളിലുമായി മഹത്തായ ഈ രാത്രിയെ ധന്യമാക്കാന്‍ കരുണാവാരിധിയായ റബ്ബ് അനുഗ്രഹിക്കട്ടെ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  a day ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  a day ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  a day ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  a day ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  a day ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  a day ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  a day ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  a day ago