പൊലിസ് പാസിന് ഇടിയോടിടി; അപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കില്ലെന്ന് ഡി.ജി.പി
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ രണ്ടാം ദിവസമായ ഇന്നലെ പൊലിസ് പാസിന് വന്‍ തിരക്ക്. പാസ് അനുവദിക്കാനായി തയാറാക്കിയ വെബ്‌സൈറ്റ് ആളുകള്‍ തിക്കിത്തിരക്കി കയറിയതോടെ പണിമുടക്കി.
പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ടുപോകുകയാണെന്ന് സൈബര്‍ ഡോം അറിയിച്ചു. ഒരേസമയം 5,000 പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്ന വിധത്തിലാണ് സൈറ്റ് ഒരുക്കിയത്. എന്നാല്‍ ആവശ്യക്കാര്‍ ഏറെയായതോടെയാണ് സാങ്കേതിക തകരാറ് അനുഭവപ്പെട്ടത്. പാസ് അനുവദിക്കാന്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനമാരംഭിച്ച ശനിയാഴ്ച രാത്രി തന്നെ ഒരേ സമയം 40,000 പേരാണ് സൈറ്റില്‍ കയറിയത്. ഇന്നലെ രാവിലെ അത് 80,000 ആയി ഉയര്‍ന്നു. ഒരേസമയം പതിനായിരത്തിലേറെ പേരാണ് സൈറ്റില്‍ അപേക്ഷയുമായി എത്തുന്നത്.
എന്നാല്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് അനുവദിക്കാനാവില്ലെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇന്നുമുതല്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കേണ്ടിവരും. അത്യാവശ്യത്തിനു പുറത്തിറങ്ങാന്‍ സത്യവാങ്മൂലം ആവശ്യമാണ്.
ജോലിക്കു പോകാന്‍ പാസ് നിര്‍ബന്ധമാണ്. ഡ്യൂട്ടിക്കിറങ്ങുന്ന പൊലിസുകാര്‍ക്ക് സുരക്ഷയൊരുക്കും. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെ കൊണ്ടുപോകേണ്ടത് ഉടമയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊലിസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഡി.ജി.പിയുടെ പ്രതികരണം.
ഇന്നലെ പൊലിസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇടറോഡുകളിലും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും കര്‍ശനമായ പരിശോധനയാണ് നടത്തുന്നത്. ഇന്നലെ ഞായറാഴ്ച കൂടിയായതിനാല്‍ നിരത്തുകള്‍ വിജനമായിരുന്നു. പ്രധാന പാതകളിലെല്ലാം ബാരിക്കേഡുകള്‍ നിരത്തിയിരുന്നു. അവശ്യ സര്‍വിസുകാരെ തടയില്ലെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്. തൊഴിലാളികള്‍, അവശ്യ സര്‍വിസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ട്. തൊഴില്‍ സംബന്ധിച്ച തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ പൊലിസ് പാസ് കൈയില്‍ കരുതണം. ുമ.ൈയമെളല.സലൃമഹമ.ഴീ്.ശി എന്ന വിലാസത്തിലാണ് പാസിന് അപേക്ഷിക്കേണ്ടത്.
ഏതെങ്കിലും സാഹചര്യത്തില്‍ പാസ് ലഭ്യമാകാതെവന്നാല്‍ അടിയന്തര ആവശ്യമുള്ളവര്‍ക്ക് മതിയായ രേഖകളും സത്യവാങ്മൂലവും ഉണ്ടെങ്കിലും യാത്ര അനുവദിക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ സത്യവാങ്മൂലത്തിന്റെ മാതൃക പൊലിസിന്റെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."