വാളയാര്‍ കേസ് സി.ബി.ഐ സംഘത്തിന് സര്‍ക്കാര്‍ ക്യാംപ് ഓഫിസ് അനുവദിച്ചില്ല
പാലക്കാട്: ഹൈകോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് സി.ബി.ഐ വാളയാര്‍ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സംഘത്തിന് പാലക്കാട് ക്യാംപ് അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടിയായില്ല.
ഒരു ഡിവൈ.എസ.്പി ഉള്‍പ്പെടെ ഒന്‍പതോളം ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.ഇവര്‍ക്ക് താമസിക്കാനും ഓഫിസ് കാര്യങ്ങള്‍ നടത്താനും സൗകര്യമുള്ള സ്ഥലമാണ് ആവശ്യമുള്ളത്.
കേസ് സി. ബി. ഐ ഏറ്റെടുത്തതോടെ എല്ലാ സൗകര്യങ്ങളും ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.അന്വേഷണ സംഘം തിരുവനന്തപുരത്തായതിനാല്‍ പാലക്കാടും വാളയാറും എത്തി അന്വേഷണം നടത്താന്‍ പ്രയാസമാണ്. പാലക്കാട് താമസിച്ച് കാലതാമസം കൂടാതെ അന്വേഷണം നടത്താനാണ് ആഭ്യന്തരവകുപ്പിനോട് സ്ഥലം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥര്‍ തിരക്കിലായതിനാല്‍ ക്യാംപിന് വേണ്ടിയുള്ള സ്ഥലം കണ്ടെത്താന്‍ പ്രയാസമാണെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സ്ഥലസൗകര്യം ഒരുക്കാമെന്നും അറിയിച്ചതല്ലാതെ ഒരു മാസം കഴിഞ്ഞിട്ടും സൗകര്യം ഒരുക്കികൊടുക്കാന്‍ തയാറായിട്ടില്ല.
കേസ് ഏറ്റെടുത്തതിനു ശേഷം സി.ബി.ഐ സംഘം വാളയാറിലും പാലക്കാടും എത്തി ചിലരെയെല്ലാം ചോദ്യം ചെയ്‌തെങ്കിലും പ്രതികളെ ഇനിയും കൂടുതല്‍ പ്രാവശ്യം ചോദ്യംചെയ്യേണ്ടിവരും. ഇതിനുപുറമെ, സാക്ഷികളെയും ചോദ്യം ചെയ്യണം. സാക്ഷികളില്‍ കൂടുതല്‍ പേരും പാവപെട്ടവരായതിനാല്‍ അവരെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്താനും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് പാലക്കാട് ക്യാംപ് ഓഫിസ് തുറക്കാന്‍ സി.ബി.ഐ തീരുമാനിച്ചത്.പാലക്കാട്ടെ താല്‍ക്കാലിക സംവിധാനം കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ക്യാംപ് താമസിയാതെ അനുവദിക്കുമെന്നാണു പ്രതീക്ഷയെന്ന് സി.ബി.ഐ അധികൃതര്‍ പറഞ്ഞു.
വാളയാര്‍ കേസിനോട് ഈ സര്‍ക്കാരിന് താല്‍പര്യമില്ലെന്നുള്ളതിന് തെളിവാണ് അന്വേഷണം തുടങ്ങി മാസങ്ങളായിട്ടും ഓഫിസിന് സ്ഥലം അനുവദിക്കാത്തതെന്ന് വാളയാര്‍ നീതി സമരസമിതി കണ്‍വീനര്‍ വി. എം മാര്‍സന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."