അമേരിക്കയില്‍ നാല് ഏക്കറുള്ള സ്വന്തം രാജ്യം ഉണ്ടാക്കി യുവാവ്; ഭൂമി വാങ്ങിയത് 50,000 ഇന്ത്യന്‍ രൂപക്ക്
അമേരിക്കയിലെ യൂട്ടായി മരുഭൂമിയില്‍ റിപ്പബ്ലിക് ഓഫ് 'സാക്കിസ്ഥാന്‍' എന്ന പേരില്‍ രാജ്യം ഉണ്ടാക്കി യുവാവ്.ന്യൂയോര്‍ക്കില്‍ നിന്നുള്ള കലാകാരനായ സാഖ് ലാന്‍ഡ്സ്ബര്‍ എന്ന യുവാവാണ് വെറും 50,000 ഇന്ത്യന്‍ രൂപക്ക് തുല്യമായ ഡോളര്‍ നല്‍കി വാങ്ങിയ ഭൂമിയില്‍ തന്റെ രാജ്യം സൃഷ്ടിച്ചിരിക്കുന്നത്.സാഖ് ലാന്‍ഡ്സ്ബര്‍ തന്റെ രാഷ്ട്രത്തിനായി ഒരു പതാക സൃഷ്ടിക്കുകയും കാവലിന് ആളെ നിയമിക്കുകയും ചെയ്തു കഴിഞ്ഞു. ഒരു റോബോട്ടിനെ കാവല്‍ നിര്‍ത്തിയിരിക്കുന്ന തന്റെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ പാസ്‌പോര്‍ട്ടും ഇയാള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
തന്റെ വെബ്സൈറ്റില്‍ നിന്നും നാല്പത് ഡോളര്‍ മൂല്യമുള്ള പാസ്‌പോര്‍ട്ടാണ് ഇയാള്‍ തന്റെ സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. ഭാവിയില്‍ തന്റെ രാജ്യത്തെ ഒരു യഥാര്‍ത്ഥ രാഷ്ട്രമായി മാറ്റാനാണ് സാഖ് ലാന്‍ഡ്സ്ബര്‍ഗ് ശ്രമിക്കുന്നത്.തരിശായതും വിജനമായതുമായ ലാന്‍ഡ്ബര്‍ഗിന്റെ രാജ്യത്ത് നടപ്പാതയോ സൗകര്യങ്ങളോ ഇല്ല. അടുത്തുള്ള പട്ടണത്തില്‍ നിന്ന് ഏകദേശം 96 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ഭൂമിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് സന്ദര്‍ശകര്‍ അവരുടെ പാസ്പോര്‍ട്ട് സ്റ്റാമ്പ് ചെയ്യണം. രാജ്യത്തെ രാഷ്ട്രീയ അപചയമാണ് സ്വന്തമായി ഭൂമി വാങ്ങി അവിടെ ഒരു രാജ്യം ഉണ്ടാക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നാണ് സാഖ് പറയുന്നത്. രാഷ്ട്രീയക്കാരെക്കാള്‍ നന്നായി സ്വന്തം രാജ്യം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഇദ്ദേഹം പറയുന്നു.
സാഖിസ്ഥാനില്‍ ജലവിതരണം ഇല്ലാത്തതിനാല്‍ ഇവിടെ വീടുകള്‍ പണിയുക സാധ്യമല്ല. ഭൂമിയുടെ അടിസ്ഥാന സൗകര്യ പുരോഗതിക്കായി ഏകദേശം 8 ലക്ഷം രൂപ സാഖ് നിക്ഷേപിച്ചിട്ടുണ്ട്. സാഖിന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ സാഖിസ്ഥാനിലെ താമസക്കാരാണ്. ഒരു കലാ പദ്ധതി എന്ന നിലയിലാണ് ഇദ്ദേഹം ഇപ്പോള്‍ ഇത് നടപ്പിലാക്കുന്നത്. മരുഭൂമിയായതിനാല്‍ ഇവിടെ കാലാവസ്ഥ അനുകൂലമല്ല. പകല്‍ സമയത്ത് ഉയര്‍ന്ന ചൂടും രാത്രിയില്‍ അതി ശൈത്യവുമാണ് ഇവിടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."