HOME
DETAILS
MAL
ശ്രീനിവാസന്റെ കൊലപാതകം; നാല് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
backup
April 28 2022 | 15:04 PM
പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പിടിയിലായ നാല് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. ഇഖ്ബാല്‍, മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, അഷറഫ് എന്നിവരെ ഞായറാഴ്ച ഉച്ചയ്ക്ക് 12വരെയാണ് കോടതി കസ്റ്റഡിയില്‍ വിട്ടത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പ്രതികളുടെ ചോര പുരണ്ട വസ്ത്രവും കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. പ്രതി അബ്ദുറഹ്മാനുമായി നടത്തിയ തെളിവെടുപ്പില്‍ കല്ലേക്കാട് നിന്നാണ് ആയുധം കണ്ടെത്തിയത്.
ശ്രീനിവാസന്റെ ആറംഗ കൊലയാളി സംഘത്തിലെ മൂന്നു പേരും, ഗൂഡാലോചനയില്‍ പങ്കാളികളായ പത്തുപേരുമാണ് ഇതിനോടകം അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."