HOME
DETAILS
MAL
തൃശൂര്‍പൂരത്തിന് ആനയെ എഴുന്നള്ളിക്കുന്നതിന് കുരുക്കിട്ട് വനംവകുപ്പ്
Web Desk
April 13 2024 | 04:04 AM
തൃശ്ശൂര്‍: പൂരത്തിന് ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പ്. സര്‍ക്കുലര്‍ വനംവകുപ്പ് പുറത്തിറക്കിയതോടെ തൃശ്ശൂര്‍ പൂരം പ്രതിസന്ധിയില്‍. ആനയ്ക്ക് 50 മീറ്റര്‍ അടുത്തുവരെ ആളുകള്‍ നില്‍ക്കരുത്, അവയുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, പടക്കങ്ങള്‍, താളമേളങ്ങള്‍ എന്നിവ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് വനംവകുപ്പിന്റെ സര്‍ക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഈ മാസം 15ന് മുമ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇതോടെ തൃശൂര്‍ പൂരത്തിന് പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ പൂരത്തിന് ആനകളെ വിട്ടു നല്‍കില്ലെന്നാണ് ആന ഉടമ സംഘടനയുടെ നിലപാട്. ആന ഉടമകളുടെയും ഉത്സവ സംഘാടകരുടെയും അടിയന്തര യോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തൃശൂരില്‍ ചേരുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."