HOME
DETAILS

പ്രളയം 'മറക്കാത്ത' തൂത്തുകുടി; കനിമൊഴിയ കൈവിടില്ല

  
സി.വി ശ്രീജിത്ത്
April 13 2024 | 05:04 AM

Kanimozhi will not give up

നൂറ്റാണ്ട് കണ്ട വലിയ പ്രളയത്തിനാണ് 2023 ഡിസംബറില്‍ തെക്കന്‍ തമിഴ്നാട് തീരത്തെ തൂത്തുക്കുടി ജില്ല സാക്ഷ്യം വഹിച്ചത്. ഡിസംബര്‍ 17നും 18നും തോരാതെ പെയ്ത മഴ കന്യാകുമാരി മുതല്‍ വാലിനോക്കം വരെ മാന്നാര്‍ ഉള്‍ക്കടല്‍ തീരമേഖലയെ വെള്ളത്തിലാഴ്ത്തി. താമരഭരണി നദി കവിഞ്ഞൊഴുകിയതോടെ പ്രളയപ്രഹരം ഇരട്ടിയായി. 35 പേരുടെ ജീവനെടുത്തു. കന്യാകുമാരി മുതല്‍ രാമനാഥപുരം വരെയുള്ള ജില്ലകളിലെ 1.83 ലക്ഷം ഹെക്ടര്‍ കൃഷി പാടേ നശിച്ചു.

 വീടുകളും കടകളും തകര്‍ന്നുവീണു. ഉടുതുണിക്ക് മറുതുണിയില്ലാതെ പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാംപില്‍ ദിവസങ്ങളോളം കഴിഞ്ഞു. ദുരിതക്കെടുതിയില്‍ നിന്ന് തൂത്തുക്കുടി പതുക്കെ മോചിതമായെങ്കിലും ജനങ്ങളുടെ മുഖത്ത് ഇപ്പോഴും പ്രളയഭീതി നിഴലിക്കുന്നുണ്ട്. നാലുമാസത്തിനിപ്പുറം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രളയം പ്രധാന വിഷയമാണ്.

 തൂത്തുക്കുടിയില്‍ വിശേഷിച്ചും. പ്രളയബാധിതര്‍ക്കും പുനരധിവാസത്തിനും ദുരിതാശ്വാസസഹായം നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടാണ് ഡി.എം.കെ മുന്നണിയുടെ പ്രധാന പ്രചാരണായുധം. സംസ്ഥാനം ആവശ്യപ്പെട്ട സഹായം നല്‍കിയില്ലെന്നു മാത്രമല്ല, അര്‍ഹതപ്പെട്ട നികുതിവിഹിതം തടഞ്ഞുവച്ചതിലും ജനങ്ങള്‍ക്കിടയില്‍ വൈകാരിക പ്രതികരണം സൃഷ്ടിക്കുന്നതില്‍ ഡി.എം.കെ മുന്നണി വിജയം കണ്ടു.

പ്രളയം നക്കിത്തുടച്ച തൂത്തുക്കുടി മണ്ഡലത്തിലും ഈ വിഷയമാണ് ഡി.എം.കെയുടെ മുഖ്യ ആയുധം.  സിറ്റിംഗ് എം.പി കനിമൊഴി തന്നെ വീണ്ടും എത്തിയതോടെ 'പ്രളയപ്പേടി'യിലാണ് എന്‍.ഡി.എ സഖ്യവും എ.ഐ.എ.ഡി.എം.കെയും.
സര്‍വവും കണ്‍മുന്നില്‍ ഒഴുകിപ്പോകുന്നതിന് മൂകസാക്ഷിയായി നിന്നവര്‍ക്ക് മുന്നില്‍ കഴുത്തറ്റം വെള്ളത്തില്‍ നീന്തിയെത്തിയ കനിമൊഴിയെ തൂത്തുക്കുടിക്കാര്‍ മറക്കില്ല.

സുരക്ഷിത കേന്ദ്രങ്ങളിലിരുന്ന് ഉദ്യോഗസ്ഥര്‍ക്കും രക്ഷാ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കുന്ന രാഷ്ട്രീയ നേതാക്കളെ കണ്ടുമടുത്ത തമിഴ്മക്കള്‍ക്ക് കനിമൊഴിയുടെ ചെളി നീന്തിയുള്ള വരവ് പുതിയ കാഴ്ചയായിരുന്നു. 
എല്ലാ കുടിലുകളിലും എത്തി കുടുങ്ങിക്കിടക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിക്കാനും അടിയന്തര ആശ്വാസം വിതരണം ചെയ്യാനും കനിമൊഴിക്കായി.

പ്രളയ സഹായത്തിനായി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വീറോടെ വാദിച്ചു. എല്ലാ കാര്യങ്ങള്‍ക്കും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എം.പിയാണ് കനിമൊഴിയെന്നാണ് നാട്ടുകാരുടെ പൊതുവിലുള്ള അഭിപ്രായം. 'മണ്ഡലവികസനത്തിന് വേണ്ടി നന്നായി പ്രവര്‍ത്തിക്കുന്ന ആളാണ് കനിമൊഴി. തൊഴില്‍ ലഭ്യമാക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി അവര്‍ ഒട്ടേറെ പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ട്.' മുത്തായപുരത്തെ നസിമുദ്ദീന്‍ പറയുന്നു.

എന്നാല്‍, കേന്ദ്രവിരുദ്ധ പ്രചാരണം നടത്തുക മാത്രമാണ് കനിമൊഴി ചെയ്യുന്നതെന്നാണ് തമിഴ് മാനിലാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഭാരതി നഗറിലെ മുരുകേശന്‍ ആരോപിക്കുന്നത്. അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരെയാണ് എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണം.
ഹിന്ദു ക്രിസ്ത്യന്‍ നാടാര്‍ വോട്ടുകളാണ് മണ്ഡലത്തില്‍ ഭൂരിപക്ഷവും. തീരമേഖലകളില്‍ മുസ്ലിം വോട്ടുകളും നിര്‍ണായകമാണ്. ജാതി രാഷ്ട്രീയത്തിന് വേരോട്ടമുള്ള തൂത്തുക്കുടിയില്‍ ഹിന്ദു നാടാര്‍ വിഭാഗത്തിലെ ആര്‍.ശിവസാമി വേലുമണിയെയാണ് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയാക്കിയത്. 
എന്‍.ഡി.എ സ്ഥാനാര്‍ഥിയായി തമിഴ്മാനിലാ കോണ്‍ഗ്രസിലെ എസ്.ഡി.ആര്‍ വിജയശീലനാണ്. ഇദ്ദേഹം ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തില്‍ പെട്ടയാളാണ്. നാടാര്‍ വോട്ടുകളില്‍ നേരത്തെ എ.ഐ.എ.ഡി.എം.കെയ്ക്ക് സ്വാധീനമുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടിയിലെ പിളര്‍പ്പ് തിരിച്ചടിയാകുമെന്നാണ് ഷണ്‍മുഖപുരത്തെ അധ്യാപകനായ ലോറന്‍സ് പറയുന്നത്.
പ്രളയവിഷയം കാര്യമായ ചലനമുണ്ടാക്കിയ തൂത്തുക്കുടിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ  പ്രചാരണത്തില്‍ ചെറുതല്ലാത്ത പ്രതിസന്ധി നേരിടുന്നുണ്ട്.

 പ്രളയസഹായത്തിനായി ഒരു വാക്കുപോലും കേന്ദ്രത്തിനെതിരേ പറയാത്ത എ.ഐ.എ.ഡി.എം.കെയ്ക്കെതിരെയും മണ്ഡലത്തില്‍ പ്രതിഷേധമുണ്ടെന്നാണ് ഇന്‍ഡ്യാ സഖ്യനേതാക്കള്‍ പറയുന്നത്. 163 കിലോ മീറ്റര്‍ കടല്‍തീരം പങ്കിടുന്ന മണ്ഡലത്തില്‍ 17.5 ലക്ഷം ജനങ്ങളുണ്ട്. ഇതില്‍ 70 ശതമാനവും കാര്‍ഷിക-മത്സ്യബന്ധന മേഖലകളില്‍ ജോലി ചെയ്യുന്നു. തുണിമില്ലുകളും മത്സ്യസംസ്‌കരണവും ഉപ്പ്, വളം ഉല്‍പാദനവും പ്രധാന വരുമാന മാര്‍ഗങ്ങളാണ്. തൂത്തുക്കുടി, തിരുച്ചെന്തൂര്‍, ശ്രീവൈകുണ്ഡം, ഒറ്റപിദാരം, കോവില്‍പ്പട്ടി, വിലാത്തിക്കുളം എന്നീ നിയമസഭാ മണ്ഡലങ്ങളുള്‍ക്കൊള്ളുന്നതാണ് ലോക്സഭാ മണ്ഡലം. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവില്‍പ്പട്ടി (എ.ഐ.എ.ഡി.എം.കെ) ഒഴികെ എല്ലാ സീറ്റുകളും ഡി.എം.കെയാണ് വിജയിച്ചത്. മണ്ഡല രൂപീകരണത്തിന് ശേഷം 2009ല്‍ ഡി.എം.കെ വിജയിച്ച തൂത്തുക്കുടി 2014ല്‍ എ.ഐ.എ.ഡി.എം.കെയുടെ ജയസിംഗ് ത്യാഗരാജ് 1.24 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് തിരിച്ചുപിടിച്ചു. എന്നാല്‍ 2019ല്‍ കനിമൊഴി 3.48 ലക്ഷം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിന് ബി.ജെ.പിയിലെ തമിഴിസൈ സൗന്ദര്‍രാജനെ പരാജയപ്പെടുത്തി മണ്ഡലം സ്വന്തമാക്കിയത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago