HOME
DETAILS

ഒരേയൊരു ഗൗരിയമ്മ

  
backup
May 11 2021 | 23:05 PM

6544654635

കേരളത്തിന്റെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പകരംവയ്ക്കാന്‍ കഴിയാത്ത വനിതയായ കെ.ആര്‍ ഗൗരിയമ്മ പൊതുവേ മുന്‍ശുണ്ഠിക്കാരിയാണ്. എന്തെങ്കിലും ആവശ്യം പറഞ്ഞു സമീപിക്കുന്നവര്‍ക്ക് നേരെ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ദേഷ്യത്തിലായിരിക്കും സംസാരിക്കുക. പലപ്പോഴും മുഖത്തടിച്ച പോലെ നടക്കുകയില്ലെന്ന മറുപടി. ഇതു കേട്ട് ഗൗരിയമ്മയെ അറിയാവുന്ന ആരും തിരിച്ചുപോകില്ല. മുന്നില്‍നിന്ന് മാറി കാത്തുനില്‍ക്കും. കുറച്ചു കഴിയുമ്പോള്‍ വിളിയെത്തും. ഉന്നയിച്ച വിഷയത്തില്‍ നടപടിയായെന്നും ആരെയാണ് പോയി കാണേണ്ടതെന്നും പറഞ്ഞുതരും. ഇതാണ് നാട്ടുകാര്‍ക്കും നേതാക്കള്‍ക്കും നേരിട്ടറിയുന്ന കുഞ്ഞമ്മ. ഗൗരിയമ്മയെ അടുത്തറിയാവുന്നവര്‍ക്കെല്ലാം അറിയാം അരൂരിന്റെ കുഞ്ഞമ്മയുടെ മുന്‍ശുണ്ഠി. പ്രാദേശിക നേതാക്കള്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ അനുഭവിച്ചറിഞ്ഞതാണ് ഗൗരിയമ്മയുടെ ഈ സ്‌നേഹപ്രകടനം. 1965 മുതല്‍ ഒന്‍പത് തവണ ഗൗരിയമ്മ നിയമസഭയിലെത്തിയത് അരൂരില്‍ നിന്നായിരുന്നു.


കേരള രാഷ്ട്രീയത്തില്‍ ധീരമായ നിലപാടുകള്‍ സ്വീകരിക്കുക വഴി കരുത്തുറ്റ വനിതയായി മാറിയ കെ.ആര്‍ ഗൗരിയെന്ന കളത്തിപറമ്പില്‍ രാമന്‍ മകള്‍ ഗൗരി അതുകൊണ്ടുതന്നെ എക്കാലവും ശ്രദ്ധേയയായിരുന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും സമ്പന്നമായ പശ്ചാത്തലത്തില്‍നിന്ന് വന്ന ഗൗരിക്ക് വളരെ വേഗം തിളങ്ങാന്‍ കഴിഞ്ഞത് നിശ്ചയദാര്‍ഢ്യവും തന്റേടവും കൊണ്ടാണ്. നിലപാടുകളിലുള്ള വ്യക്തതയാണ് ഗൗരിയമ്മയെ മരണം വരെ വ്യത്യസ്തമാക്കിയിരുന്നത്. താന്‍ വളര്‍ത്തിയ, തന്നെ വളര്‍ത്തിയ പ്രസ്ഥാനത്തിലേക്ക് മടങ്ങിപ്പോകണമെന്ന് ജീവിതത്തിന്റെ അവസാനകാലത്ത് ആഗ്രഹിച്ചിരുന്നെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍ തയാറായില്ല. 102 -ാം വയസിലും ഉറച്ചനിലപാടിലായിരുന്നു അവര്‍. യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നെങ്കിലും ജെ.എസ്.എസ് എന്ന തന്റെ രാഷ്ട്രീയപ്രസ്ഥാനത്തിന് കടുത്ത അവഗണന നേരിട്ടിട്ടും എടുത്ത തീരുമാനത്തില്‍ മാറ്റംവരുത്തിയില്ല. കൂടെയുണ്ടായിരുന്നവര്‍ പാര്‍ട്ടി വിട്ടുപോയപ്പോള്‍ നിലപാട് മാറ്റിയില്ലെന്ന് മാത്രമല്ല സി.പി.എമ്മിന് മുന്നില്‍ അടിയറവ് പറയേണ്ടെന്നും അവര്‍ തീരുമാനിച്ചു. അതുകൊണ്ടുതന്നെ സി.പി.എമ്മിലേക്കുള്ള മടക്കം ബാക്കിവച്ചാണ് അവര്‍ വിടചൊല്ലുന്നത്.

കോണ്‍ഗ്രസുകാരനായ
അച്ഛന്റെ മകള്‍


ചേര്‍ത്തലയിലെ കരപ്രമാണിയായ കോണ്‍ഗ്രസുകാരന്‍ രാമന്റെ മകള്‍ നിയമ പഠനത്തിനാണ് മുന്‍ഗണന നല്‍കിയത്. എന്നാല്‍ സഹോദരന്‍ സുകുമാരനൊപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് എത്തപ്പെട്ടത് മുന്നില്‍കണ്ട അനീതികള്‍ക്കെതിരേയുള്ള രോഷമായിരുന്നു. ഗൗരിയിലെ കഴിവ് തിരിച്ചറിഞ്ഞ പ്രസ്ഥാനം പാര്‍ലമെന്ററി രംഗത്തേക്കുകൂടി നിയോഗിച്ചു. 1952-53 ലെ തിരു - കൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ഗൗരിയമ്മ പിന്നീട് കേരള നിയമസഭ രൂപീകരിച്ചതോടെ ആദ്യ സഭയിലെത്തുകയും പ്രഥമ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയാകുകയും ചെയ്തു. തുടര്‍ന്ന് പതിനൊന്നാമത് നിയമസഭ വരെയുളള കാലഘട്ടത്തില്‍ അഞ്ചാം സഭയിലൊഴികെ സാന്നിധ്യം ഉറപ്പിച്ചു. ഇടതുപക്ഷത്തും യു.ഡി.എഫിലുമായി അഞ്ച് മന്ത്രിസഭകളില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത ഗൗരിയമ്മ കേരള വികസനത്തിനൊപ്പം സാമൂഹ്യപരിഷ്‌കരണത്തില്‍ കൂടി മുന്‍പേ നടന്നു. പതിനൊന്നാം കേരളാ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു അവര്‍. ഏറ്റവുമധികം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാള്‍, ഏറ്റവും പ്രായംകൂടിയ മന്ത്രി തുടങ്ങിയ പല റെക്കോര്‍ഡുകളും അവരുടെ പേരിലായി.

'കേരളനാട് കെ.ആര്‍ ഗൗരി
ഭരിക്കും; എന്നിട്ടെന്തായി
വിജയാ?'


'കേരം തിങ്ങും കേരള നാട് കെ.ആര്‍ ഗൗരി ഭരിക്കും' 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലൂടനീളം മുഴങ്ങിക്കേട്ട ഇടതുമുന്നണിയുടെ രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു ഇത്. തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി ഇടതുപക്ഷം അധികാരത്തേലറി. എന്നാല്‍, ഭരണചക്രം ഗൗരിയമ്മയ്ക്ക് ലഭിച്ചില്ല. പലവിധ ന്യായീകരണങ്ങളുണ്ടായെങ്കിലും അതിന്റെ അലയൊലികള്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞും അടങ്ങിയില്ല. ഈ പശ്ചാത്തലത്തിലാണ് ഗൗരിയമ്മയില്‍നിന്ന് ഈ മുദ്രാവാക്യം തന്നെ കേരളം ഒരിക്കല്‍ കൂടി ശ്രദ്ധിച്ചത്. 'എന്നിട്ടെന്തായി വിജയാ' എന്ന ഗൗരിയമ്മയുടെ മുഖ്യമന്ത്രിയോടുള്ള ചോദ്യം ഒരിടിമുഴക്കമായാണ് അന്ന് കേരളം ശ്രവിച്ചത്. 2019 ജൂണ്‍ മാസം 21ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍ നടന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗൗരിയമ്മയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മറുപടി പറയുകയായിരുന്നു ഗൗരിയമ്മ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലുള്ള പരിപാടിയില്‍ ഉദ്ഘാടകനായ പിണറായി വിജയനോടായിരുന്നു ഗൗരിയമ്മയുടെ നേരിട്ടുള്ള ചോദ്യം. 'എന്നിട്ടെന്തായി വിജയാ?' പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയം സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഈ ചോദ്യം ഒടുവില്‍ നേരിട്ട് ഗൗരിയമ്മ ചോദിച്ചെങ്കിലും ആരില്‍നിന്നും ഉചിതമായ മറുപടി ലഭിച്ചില്ല. ഈ അവസരത്തില്‍ തന്നെ, പ്രസക്തമായ മറ്റൊരു ചോദ്യം കൂടി കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന മുഴുവന്‍ നേതാക്കളുടെയും സാന്നിധ്യത്തില്‍ ഗൗരിയമ്മ ഓര്‍മിപ്പിച്ചു; എന്തിനാ എന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്? പാര്‍ട്ടി ആലപ്പുഴ ബ്രാഞ്ചു തലം മുതല്‍ പൊളിറ്റ്ബ്യൂറോ വരെ കാല്‍നൂറ്റാണ്ടിലധികമായി ഈ ചോദ്യം ഗൗരിയമ്മയില്‍നിന്ന് കേള്‍ക്കുന്നെങ്കിലും യുക്തിസഹമായ മറുപടി രാഷ്ട്രീയകേരളത്തില്‍നിന്ന് ലഭിച്ചില്ല. സി.പി.എമ്മിലേക്ക് മടങ്ങണമെന്ന ആഗ്രഹം ജീവിച്ചിരിക്കെ സഫലമായില്ലെങ്കിലും സി.പി.എമ്മിന്റെ ചെങ്കൊടി പുതയ്ക്കാനും പുന്നപ്ര - വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ ഭര്‍ത്താവ് ടി.വി തോമസിനൊപ്പം അന്ത്യവിശ്രമത്തിന് ഗൗരിയമ്മയ്ക്ക് കഴിഞ്ഞു.

കേരളത്തിന്റെ
വികസനത്തിനൊപ്പം


ഇ.എം.എസിന്റെയും ഇ.കെ നായനാരുടെയും രണ്ടു വീതം മന്ത്രിസഭകളില്‍ അംഗമായി കേരളത്തിന്റെ വികസനത്തിനൊപ്പം സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്കും ചുക്കാന്‍ പിടിക്കാന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു. ഇ.എം.എസ് മുഖ്യമന്ത്രിയായ പ്രഥമ കേരള മന്ത്രിസഭയിലെ റവന്യൂ, എക്‌സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ഗൗരിയമ്മ. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, 1957ലെ ഭൂപരിഷ്‌കരണ ബില്‍ എന്നിവ ഈ മന്ത്രിസഭയുടെ കാലത്താണ് അവതരിപ്പിച്ചത്. റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ഗൗരിയമ്മയാണ് കാര്‍ഷിക ബന്ധ ബില്‍ സഭയില്‍ അവതരിപ്പിച്ചത്. 1958-ലെ അളവു തൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം,1959-ലെ കേരളാ സ്റ്റാമ്പ് ആക്ട് (മുദ്രപത്ര നിയമം), 1960-ലെ ജന്മിക്കരം പേയ്‌മെന്റ് (അബോളിഷന്‍) ആക്ട് (ജന്മിക്കരം ഒഴിവാക്കല്‍ നിയമം),1968-ലെ കേരളാ റവന്യൂ റിക്കവറി ആക്ട് (ജപ്തി നിയമം),1987-ലെ ആക്ട് അഴിമതി നിരോധ നിയമം തുടങ്ങി 1991-ലെ വനിതാ കമ്മിഷന്‍ ആക്ട് വരെ ഗൗരിയമ്മയുടെ കൈയൊപ്പ് പതിഞ്ഞതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago
No Image

ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി

National
  •  a month ago
No Image

2024 ആദ്യ പകുതിയില്‍ ദുബൈയില്‍ നടന്നത് 262 വാഹനാപകടങ്ങള്‍; മരിച്ചത് 32 പേര്‍ 

uae
  •  a month ago
No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago