ആത്മകഥയിലെ പരാമര്‍ശം; ടിക്കാറാം മീണയ്ക്ക് പി.ശശിയുടെ വക്കീല്‍ നോട്ടിസ്
കൊച്ചി: ടിക്കാറാം മീണയുടെ തോല്‍ക്കില്ല ഞാന്‍' എന്ന ആത്മകഥയിലെ തനിക്കെതിരെയുളള പരാമര്‍ശങ്ങള്‍ക്കെതിരെ പി ശശി രംഗത്ത്. മീണയുടെ ആത്മകഥയില്‍ നടത്തിയ പരാമര്‍ശത്തില്‍ പി .ശശി വക്കീല്‍ നോട്ടിസ് അയച്ചു.
പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്നാണ് നോട്ടിസില്‍ പറയുന്നത്. ഈ പരാമര്‍ശങ്ങളടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും നോട്ടിസില്‍ പറയുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ അകാരണമായി സസ്‌പെന്റ് ചെയ്തതിനും സ്ഥലം മാറ്റിയതിനും പിന്നില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയായിരുന്നു എന്നാണ് ആത്മകഥയില്‍ മീണയുടെ ആരോപണം.
തൃശൂര്‍ കളക്ടറായിരിക്കെ വ്യാജകള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഇ.കെ.നയനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്ന് ടിക്കാറാം മീണ ആത്മകഥയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."