HOME
DETAILS

സഊദിയിൽ സംസ്‌കരിച്ച സഞ്ജീവ് കുമാറിന്റെ മൃതദേഹം മൂന്ന് മാസത്തിനു ശേഷം ഒടുവിൽ നാട്ടിലേക്ക് അയച്ചു

  
backup
May 14, 2021 | 5:41 AM

saudi-sanjeev-kumar-news-14-05-2021

റിയാദ്: സഊദിയിൽ മരണപ്പെട്ടതിനെ തുടർന്ന് സംസ്‌കരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഒടുവിൽ പുറത്തെടുത്ത് നാട്ടിലേക്കയച്ചു. ഹിമാചൽ പ്രദേശ് ഉന സ്വദേശി സഞ്ജീവ് കുമാറിന്റെ മൃതദേഹമാണ് അദ്ദേഹത്തിന്റെ വിധവക്ക് മൂന്ന് മാസത്തിന് ശേഷം ജിദ്ദ കൗൺസുലേറ്റ് ഇടപെട്ട് നാട്ടിലേക്ക് എത്തിച്ചുകൊടുത്തത്. ഏറെ ശ്രദ്ധേയമായ കേസിൽ ദൽഹി ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് കോൺസുലേറ്റ് ഇടപെട്ട് മൃതദേഹം പുറത്തെടുത്ത് നാട്ടിലേക്കയച്ചത്.

23 വർഷമായി സഊദിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന കുമാർ ഹൃദയസ്തംഭനം മൂലം ജനുവരിയിലാണ് മരിച്ചത്. പിന്നീട് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം സഊദിയിലെ ജിസാനിൽ സംസ്‌കരിച്ചത്. എന്നാൽ, കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് സംസ്‌കാരം നടത്തിയതെന്നും മൃതദേഹം നാട്ടിലേക്ക് എത്തിക്കണമെന്നും ആവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ അഞ്ജു ശർമ്മ ദൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജിസാനിലെ ബെയ്ഷ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനു പവർ ഓഫ് അറ്റോർണി സ്‌പോൺസറുടെ പേരിലേക്ക് ജനുവരി 28 അയച്ചുകൊടുത്തിരുന്നു. എന്നാൽ, മരണ സർട്ടിഫിക്കറ്റിന്റെ വിവർത്തനത്തിലെ തെറ്റ് കാരണം മൃതദേഹം സഊദിയിൽ സംസ്‌കരിക്കുകയായിരുന്നു. ഇക്കാര്യം ഭാര്യയെ അറിയിച്ചിരുന്നു. വിവർത്തനത്തിൽ അദ്ദേഹത്തിന്റെ മതം 'മുസ്‌ലിം' എന്ന് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ഇതോടെ ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. മരണ സർട്ടിഫിക്കറ്റിന്റെ വിവർത്തനം കുമാറിന്റെ തൊഴിലുടമയാണ് നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അധികൃതർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സഊദി അറേബ്യയിലെ അധികാരികൾക്ക് അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് അറിയാമായിരുന്നതിനാൽ ജിസാൻ പ്രവശ്യയിലെ അമുസ്‌ലിം സെമിത്തേരിയിലാണ് അടക്കം ചെയ്തിരുന്നത്. ജിദ്ദ കൗൺസുലേറ്റ് സഊദി വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെയും, നേരിട്ടും ജിസാൻ ഗവർണറേറ്റുമായി ബന്ധപ്പെട്ടതിനെ തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മൂന്നു മാസത്തിന്നു ശേഷം പുറത്തെടുത്ത് നാട്ടിലേക്ക് അയക്കുകയായിരുന്നു.

മൃതദേഹം തിരികെ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി നയതന്ത്ര ശ്രമങ്ങൾ ആരംഭിച്ചതായും കുടുംബത്തിന് വേണ്ടി നിയമനടപടികൾ ആരംഭിച്ചതായും വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ, പാസ്‌പോർട്ട്, വിസ ഡിവിഷൻ ഡയറക്ടർ വിഷ്ണു കുമാർ ശർമ കഴിഞ്ഞ മാസം കോടതിയെ അറിയിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ മൃതദേഹം ലഭിച്ചതായും എം.ഇ.എ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തെ ദൽഹി ഹൈക്കോടതി ജസ്റ്റിസ് പ്രതിഭ എം സിംഗ് അഭിനന്ദിച്ചിരുന്നു.

ഇന്ത്യൻ പൗരന്റെ മരണത്തെക്കുറിച്ച് ഇന്ത്യൻ കോൺസുലേറ്റിനെ അറിയിക്കണമെന്നാണ് നിയമം. അതിന്റെ ചുമതല ബന്ധുക്കൾക്കും, തൊഴിലുടമക്കുമാണ്. കോൺസുലേറ്റ് എൻ.ഒ.സി നൽകിയില്ലെങ്കിൽ മൃതദേഹം സംസ്‌കരിക്കാൻ കഴിയില്ല. കൊവിഡ് 19 പ്രോട്ടോക്കോൾ കാരണം ഇന്ത്യൻ കോൺസുലേറ്റിനെ അറിയിക്കാതെയാണ് കുമാറിന്റെ മൃതദേഹം അടക്കം ചെയ്തതെന്ന് അധികൃതർ ദൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കൗൺസുൽ ജനറൽ മുഹമ്മത് ഷാഹിദ് ആലം, സാമൂഹ്യ ക്ഷേമ വിഭാഗം കൗൺസെൽ മുഹമ്മദ് അലീം, കൗൺസെൽ സാഹിൽ ശർമ്മ എന്നിവർ നേതൃത്വം നൽകി. ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസറും ഈ ഉദ്യമത്തിന് ആവശ്യമായ സഹായങ്ങൾ നൽകി. സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് കുറ്റിച്ചാലിന്റെ ഇടപെടൽ കൊണ്ടാണ് കാര്യങ്ങൾക്ക് വേഗം ലഭിച്ചത്. ബിജു കെ നായർ, ഹബീബ് എന്നിവരും സഹായത്തിന് കൂടെയുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  12 minutes ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  39 minutes ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  an hour ago
No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  an hour ago
No Image

കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ

Football
  •  an hour ago
No Image

ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ

National
  •  an hour ago
No Image

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

justin
  •  2 hours ago
No Image

ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന

oman
  •  2 hours ago
No Image

ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം 

National
  •  2 hours ago
No Image

പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ

Cricket
  •  3 hours ago