HOME
DETAILS

'ലോകാരോഗ്യ സംഘടന കുളിപ്പിക്കരുതെന്ന് പറയുന്നില്ല, കൊവിഡ് മൂലം മരിച്ചവരുടെ മയ്യത്ത് കുളിപ്പിക്കാന്‍ വഴിയുണ്ടാക്കണം' മുഖ്യമന്ത്രിക്ക് സമസ്ത യുവജന നേതാക്കളുടെ കത്ത്

  
Web Desk
May 14 2021 | 06:05 AM

who-does-not-say-not-to-bathe-all-leaders-letter-to-cm-on-paving-the-way-for-those-killed-by-covid

 

കോഴിക്കോട്: ലോകാരോഗ്യ സംഘടന മാര്‍ഗ നിര്‍ദേശങ്ങളില്‍ കൊവിഡ് മൂലം മരണപ്പെട്ടവരെ കുളിപ്പിക്കരുതെന്ന് പറയുന്നില്ലെന്നും മൃതദേഹം കുളിപ്പിക്കുന്നത് കൊണ്ട് എന്തു രോഗപ്പകര്‍ച്ചയാണ് വരുന്നതെന്ന് ഇത് വരെ ശാസത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അതിനമാല്‍ കൊവിഡ് മൂലം മരിച്ചവരുടെ മയ്യത്ത് കുളിപ്പിക്കാന്‍ വഴിയുണ്ടാക്കമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും സമസ്ത നേതാക്കളുടെ കത്ത്.

കത്തിന്റെ പൂര്‍ണ രൂപം


കൊവിഡ് മരണങ്ങള്‍: മയ്യത്ത് സംസ്‌കരണത്തിന് വഴിയുണ്ടാക്കണം.

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മൃതദേഹങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കി സംസ്‌കരിക്കാനുള്ള നടപടിയുണ്ടാകണം. ജീവിതകാലം മുഴുവന്‍ മത വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചുകൊണ്ട് ജീവിച്ച ആളെ രോഗം ബാധിച്ച് മരിക്കുന്നതോടെ മൃഗങ്ങളെ കുഴിച്ചിടുന്ന വിധത്തില്‍ സംസ്‌കരിക്കപ്പെടുന്നത് വല്ലാത്ത ക്രൂരതയാണ്. വേണ്ട വിധം പരിചരിക്കാന്‍ ആളില്ലാതെ ദിവസങ്ങളോളം രോഗിയായിക്കിടന്ന് മലവും മൂത്രവും അതേപടി ശരീരത്തില്‍ നിലനിര്‍ത്തിയാണ് കൊവിഡ് മൃതദേഹങ്ങള്‍ പലതും അടക്കപ്പെടുന്നത്. രോഗിയാവുന്നതോടെ താന്‍ മരണപ്പെട്ടാലുള്ള അവസ്ഥ എത്രമാത്രം ഭീകരമാണെന്ന ചിന്ത ഓരോരുത്തരെയും അലട്ടുക സ്വാഭാവികമാണ്. രോഗം മൂര്‍ച്ഛിക്കാന്‍ വരെ ഇത് കാരണമാകുന്നുണ്ട്. മരണപ്പെട്ടാല്‍ മാന്യമായൊരു യാത്രയയപ്പ് മനുഷ്യന്റെ അവകാശമാണ്. ഓരോ മതങ്ങളും ഇക്കാര്യത്തില്‍ നിഷ് കര്‍ഷത പാലിക്കുന്നുണ്ട്.

മൃതദേഹം കുളിപ്പിക്കുന്നത് കൊണ്ട് എന്തു രോഗ പ്പകര്‍ച്ചയാണ് വരുന്നതെന്ന് ഇത് വരെ ശാസത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മരിക്കുന്നതോടെ രോഗാണുക്കള്‍ നശിക്കുമെന്നതാണ് ചില പഠനങ്ങളില്‍ വ്യക്തമാക്കപ്പെട്ടത്.കൊവിഡ് രോഗം പിടിപെട്ടവര്‍ക്ക് കുളിക്കാന്‍ ഒരു നിരോധനവുമില്ല. അവര്‍ കുളിച്ച വെള്ളം പൊതുവായ സ്ഥലത്താണ് ഒഴിവാക്കപ്പെടുന്നത്. ഇതെല്ലാം അനുവദനീയമാണെന്നിരിക്കെ മരിച്ചാല്‍ ഇതൊന്നും പാടില്ലെന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്. World Health Organisation (W.H.O )ന്റെ കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ കുളിപ്പിക്കരുതെന്ന് പറയുന്നില്ല. സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ PPE കിറ്റ് ധരിക്കണമെന്നേ പറയുന്നുള്ളൂ. അല്ലെങ്കിലും കര്‍ശനമായ വ്യവസ്ഥകളോടെ ഇതെല്ലാം ചെയ്യാന്‍ കഴിയും. ആശുപത്രികളോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തിലോ സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെയോ കര്‍ശന വ്യവസ്ഥകള്‍ വെച്ചു കൊണ്ട് തന്നെ സൗകര്യം ഒരുക്കാവുന്നതേയുള്ളൂ.

വസ്തുതകള്‍ ഇങ്ങനെയെല്ലാമായിരിക്കെ അനാവശ്യമായ വ്യവസ്ഥകളുണ്ടാക്കി മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവ് പ്രതിഷേധാര്‍ഹമാണ്. അതോടൊപ്പം കൊവിഡ് ബാധിച്ച് മരണപ്പെടുകയും യാതൊരു പരിഗണനയും കൊടുക്കാന്‍ കഴിയാതെ അടക്കപ്പെടുകയും ചെയ്യുമ്പോള്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന് ഉണ്ടാകുന്ന മാനസിക പ്രയാസം എത്രമേല്‍ കടുത്തതായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

ആയതു കൊണ്ട് ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉടന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്തതയോടെ

1.ഹമീദ് ഫൈസി അമ്പലക്കടവ്
2.ഓണംപിള്ളി മുഹമ്മദ് ഫൈസി
3.മുസ്തഫ മുണ്ടുപാറ
4.സത്താര്‍ പന്തലൂര്‍
5.നാസര്‍ ഫൈസി കൂടത്തായി
6.ബശീര്‍ ഫൈസി ദേശമംഗലം
7.എംപി കടുങ്ങല്ലൂര്‍
8.ഹബീബ് ഫൈസി കോട്ടോ പാടം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഔദ്യോഗിക വസതി ഒഴിയണം; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് സുപ്രിം കോടതി നിർദേശം

National
  •  9 days ago
No Image

ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം

Kerala
  •  9 days ago
No Image

വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി

uae
  •  9 days ago
No Image

നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്

Kerala
  •  9 days ago
No Image

'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്‌ലി 

Cricket
  •  9 days ago
No Image

ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍ 

uae
  •  9 days ago
No Image

നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

Kerala
  •  9 days ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും

Cricket
  •  9 days ago
No Image

950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  9 days ago
No Image

ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു

Football
  •  9 days ago