എല്‍.ഡി.എഫ് 99 ല്‍ നില്‍ക്കും; പി.ടി തുടങ്ങിവെച്ചത് പൂര്‍ത്തിയാക്കും; പ്രചാരണം ആരംഭിച്ച് ഉമ
കൊച്ചി: പി.ടി തോമസിനെ നെഞ്ചിലേറ്റിയ തൃക്കാക്കരയിലെ ജനങ്ങള്‍ അദ്ദേഹത്തിന് വേണ്ടി തനിക്ക് വോട്ട് ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. പി.ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡിനും ഐക്യ ജനാധിപത്യ മുന്നണിക്കും കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു.
പിടി തുടങ്ങിവച്ചതെല്ലാം പൂര്‍ത്തിയാക്കും. സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് മറിച്ച് ചിന്തിക്കേണ്ടി വന്നില്ല. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു ഉമാ തോമസ് പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തില്‍ വിജയിച്ച് നൂറ് സീറ്റ് തികയ്ക്കാനിറങ്ങുന്ന എല്‍ഡിഎഫിനെ 99ല്‍ പിടിച്ച് നിര്‍ത്തുമെന്നും ഉമാ തോമസ് പറഞ്ഞു.
സില്‍വര്‍ ലൈന്‍ വിഷയം അടക്കമുള്ള കാര്യങ്ങള്‍ തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. പാവപ്പെട്ടവരുടെ കിടപ്പാടം പോകുന്ന അവസ്ഥയ്‌ക്കെതിരെ തൃക്കാക്കരയില്‍ ജനവിധിയുണ്ടാവും. ഡൊമനിക് പ്രസന്റേഷനോ കെ.വി.തോമസ് മാഷോ എനിക്കെതിരെ പ്രവര്‍ത്തിക്കും എന്നു കരുതുന്നില്ല. അവര്‍ക്കാര്‍ക്കും എന്നെ തള്ളിക്കള്ളയാന്‍ പറ്റില്ല. അവരും പിടിയുമായും അങ്ങനെയൊരു ബന്ധമാണുള്ളതെന്നും ഉമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."