ഗണേഷ് കുമാര്‍ ഇടപെട്ടു, ഓപറേഷന്‍ നടത്തി ദുരിതത്തിലായ ഷീബയ്ക്ക് ആശ്വാസം; എറണാകുളത്തെ ആശുപത്രിയില്‍ സൗജന്യ ചികിത്സ
തിരുവനന്തപുരം: ഏഴ് തവണ ഓപറേഷന്‍ നടത്തി ദുരിതത്തിലായ ഷീബയ്ക്ക് ആശ്വാസം. ഷീബയെ ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇവിടെ സൗജന്യ ചികിത്സ ലഭ്യമാക്കും.
കഴിഞ്ഞ ദിവസം ഗണേഷ് കുമാര്‍ തന്നെയാണ് തന്റെ നിയോജക മണ്ഡലത്തിലെ ഷീബയുടെ ദുരിത കഥ നിയമസഭയില്‍ പങ്കുവെച്ചത്. എന്റെ നിയോജക മണ്ഡലത്തിലെ വിധവയായ സ്ത്രീയെ ഡിസംബര്‍ 17 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. അവരുടെ വയറ് ചക്ക് വെട്ടി പൊളിച്ചതു പോലെ, അലമാര തുറന്നത് പോലെ വെട്ടി വെച്ചിരിക്കുകയാണ്. ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. ഞാന്‍ ഒരു ഡോക്ടറല്ല. സയന്‍സ് പഠിച്ചിട്ടില്ല. പക്ഷേ ഡോക്ടര്‍മാര്‍ക്കും ഡോക്ടര്‍മാരുടെ സംഘടനകള്‍ക്കും നാളെ ഒരു ന്യായം പറയാന്‍ കാണും. മാധ്യമങ്ങള്‍ കാണിച്ചാല്‍ മാത്രമേ വിശ്വസിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം താന്‍ മന്ത്രി വീണാ ജോര്‍ജിനെ അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഉടന്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ വിളിച്ചു രോഗിയെ എത്തിക്കാന്‍ പറഞ്ഞു. എന്നാല്‍ ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാന്‍ ജനറല്‍ സര്‍ജറി വിഭാഗം മേധാവി 2000 രൂപ വാങ്ങി. ഡോക്ടറുടെ പേരും അദ്ദേഹം വെളിപെടുത്തി. വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ താന്‍ തെളിവുകള്‍ കൊടുക്കാമെന്നും ഗണേഷ് കുമാര്‍ സഭയില്‍ വ്യക്തമാക്കി. ഐഎംഒയും കെജിഎംഒ ആയിലും തനിക്കൊരു ഭയമില്ലെന്നും എംഎല്‍എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."