കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് എത്തി; ട്രെയിനിലെത്തിയത് 118 മെട്രിക് ടണ്‍ ഓക്സിജന്‍
കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് 118 മെട്രിക് ടണ്‍ ഓക്സിജനുമായി വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ട്രെയിന്‍ എത്തിയത്.
6 കണ്ടെയ്നര്‍ ടാങ്കറുകളിലായി എത്തിച്ച ഓക്സിജന്‍, ടാങ്കര്‍ ലോറികളിലേക്കു മാറ്റി റോഡ് മാര്‍ഗം ആവശ്യമായ സ്ഥലങ്ങളിലേക്ക് എത്തിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള ലോഡ് അവിടെ ഓക്സിജന്റെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രം കേരളത്തിലേക്കു അനുവദിക്കുകയായിരുന്നു.
അതിനിടെ, കൊല്‍ക്കത്തയില്‍ നിന്നുളള ഓക്സിജനും രണ്ട് ദിവസത്തിനകം സംസ്ഥാനത്ത് എത്തും. ബംഗാളില്‍ നിന്ന് ഓക്സിജന്‍ കൊണ്ടുവരുന്നതിനായി മൂന്ന് ടാങ്കറുകളാണ് കഴിഞ്ഞ ദിവസം ചരക്ക് വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് അയച്ചത്. ഓക്സിജന്‍ നിറച്ച ഈ ടാങ്കറുകള്‍ കൊല്‍ക്കത്തയില്‍ നിന്ന് റോഡ് മാര്‍ഗമാണ് കേരളത്തിലേക്ക് എത്തിക്കുക. ഇതിനായി ഡ്രൈവര്‍മാരും മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും കൊല്‍ക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."