HOME
DETAILS
MAL
മഴ കനത്തു; 10 ഡാമുകള്‍ തുറന്നു
backup
May 16 2021 | 04:05 AM
സ്വന്തം ലേഖകന്‍
തൊടുപുഴ: നീരൊഴുക്ക് കുത്തനെ ഉയര്‍ന്നതോടെ സംസ്ഥാനത്താകെ 10 ഡാമുകള്‍ തുറന്നു. വൈദ്യുതി ബോര്‍ഡിന്റെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകളും ജലവിഭവ വകുപ്പിന്റെ നെയ്യാര്‍, കുറ്റ്യാടി, കാരാപ്പുഴ, ശിരുവാണി, കല്ലട, മണിയാര്‍, ഭൂതത്താന്‍കെട്ട്, മലങ്കര ഡാമുകളുമാണ് തുറന്നിരിക്കുന്നത്.
കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ ഇന്നലെ രാവിലെയും രണ്ടാമത്തെ ഷട്ടര്‍ ഉച്ചകഴിഞ്ഞുമാണ് തുറന്നത്. രണ്ട് ഷട്ടറുകളും 60 സെ.മീ. വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. വൈകിട്ട് 4 മണിയോടെയാണ് ലോവര്‍പെരിയാറിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയത്. 30 സെ.മീ. ആണ് ഉയര്‍ത്തിയിരിക്കുന്നത്. മഴ കൂടുതല്‍ ശക്തമായാല്‍ കൂടുതല്‍ വെള്ളം ഒഴുക്കി വിടേണ്ടി വരും. പൊന്മുടി ഡാം ബ്ലൂ അലര്‍ട്ടിലേക്ക് എത്തുകയാണ്. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍ കൂടി ഇന്നലെ ഉയര്‍ത്തി. ഇതോടെ ആകെ മൂന്ന് ഷട്ടറുകള്‍ 60 സെ.മീ. വീതമാക്കി. നിലവില്‍ രണ്ട് ഷട്ടറുകള്‍ 10 സെ.മീ വീതം തുറന്നുവച്ചിരുന്നത് ഇന്നലെ രാവിലെ മൂന്നെണ്ണം 20 സെ.മീറ്ററാക്കി. ജലനിരപ്പ് താഴാതെ വന്നതോടെ ഉച്ചയ്ക്ക് 40 ലേക്കും, പിന്നീട് 60 സെ.മീറ്ററിലേക്കും ഉയര്‍ത്തുകയായിരുന്നു. 42 മീറ്റര്‍ സംഭരണ ശേഷിയുള്ള ഡാമില്‍ നിലവില്‍ 41.36 മീറ്റര്‍ വെള്ളമുണ്ട്.
അതേസമയം കാഞ്ഞിരപ്പുഴ, പീച്ചി, മൂലത്തറ ഡാമുകളില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പള്ളിവാസല്‍ പദ്ധതിയുടെ മൂന്നാര്‍ രാമസ്വാമി അയ്യര്‍ ഹെഡ്വര്ക്ക്സ് ഡാം ഏതുനിമിഷവും തുറക്കുമെന്ന് ചിത്തിരപ്പുരം ജനറേഷന് വിഭാഗം അസി. എക്സി. എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."