HOME
DETAILS

മാപ്പ് പറയണമെങ്കില്‍ ഒരിക്കല്‍ കൂടി ജനിക്കണം; ഇതിന്റെ അവസാനം കാണാതെ അടങ്ങില്ലെന്ന് സ്വപ്‌ന സുരേഷ്

  
backup
March 16 2023 | 09:03 AM

swapna-reply-to-cpm-state-secretary-mv-govindans-lawyer-notice

ബംഗളുരു: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വക്കീല്‍ നോട്ടിസിന് മറുപടി നല്‍കുമെന്ന് സ്വപ്‌ന സുരേഷ്. തന്റെ ഭാഗത്ത് നിന്ന് മാപ്പു പറയല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ട. മാപ്പ് പറയണമെങ്കില്‍ സ്വപ്‌ന ഒരിക്കല്‍ കൂടി ജനിക്കണം. തനിക്കെതിരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പൊലിസ് സ്റ്റേഷനുകളിലെല്ലാം കേസെടുത്താലും താന്‍ അടങ്ങില്ലെന്നും സ്വപ്‌ന പറഞ്ഞു. തന്റെ മനസാക്ഷിക്ക് മുന്നില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ആദ്യം ഷാജ്കിരണ്‍ എന്നൊരാള്‍ വന്നു. മുഖ്യമന്ത്രിയുടെ ആളാണെന്ന് പറഞ്ഞു. അത് പരസ്യമാക്കിയപ്പോള്‍ ഷാജ് കിരണിനെ രക്ഷപ്പെടുത്തി, ക്രൈംബ്രാഞ്ച് എനിക്കെതിരെ കേസെടുത്തു. ഇപ്പോള്‍ ഗോവിന്ദന്റെ ആളെന്ന് പറഞ്ഞ് ഒരാള്‍ വന്നിരിക്കുന്നു. ഈ ഗോവിന്ദന്‍ ആരെന്ന് എനിക്കറിയില്ല. പിന്നെ എന്തിനാണ് എനിക്കെതിരെ കേസെടുത്തത്. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട വക്കീല്‍ നോട്ടീസയച്ചെന്ന് പറയുന്നു. നോട്ടീസ് ലഭിച്ചാല്‍ മറുപടി കൊടുക്കാന്‍ അഭിഭാഷകനോട് നിര്‍ദ്ദേശിക്കുമെന്നും അവര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അദ്ദേഹം പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്റെ അച്ഛനോ, അമ്മാവനോ അല്ലെന്നായിരുന്നു സ്വപ്‌നയുടെ മറുപടി. വിജേഷ് പിള്ള തന്നോട് പറഞ്ഞത് ഏതെങ്കിലും ഒരു കേസില്‍ അകത്താക്കുമെന്നാണ്. ഇപ്പോള്‍ സംഭവിച്ചതും അതാണെന്ന് സ്വപ്‌ന പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago