HOME
DETAILS

'കുറച്ചു വൈകിപ്പോയി, ഇതൊക്കെ ഗുജറാത്ത് കലാപത്തിന്റെ സമയത്ത് കിട്ടേണ്ടതായിരുന്നു'; മോദിയുടെ നൊബേല്‍ നാമനിര്‍ദേശത്തില്‍ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

  
backup
March 16 2023 | 10:03 AM

narendra-modhi-nobel-prize-nomination-troll


ന്യൂഡല്‍ഹി: സമാധാന നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരിഗണിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയെ ട്രോള്‍. സുപ്രഭാതം വാര്‍ത്തയ്ക്ക് താഴെ പ്രധാനമന്ത്രിയെ ട്രോളി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

'എന്റെ അഭിപ്രായത്തില്‍ ഇത് കുറച്ചു വൈകിപ്പോയി എന്നാണ്..
ഇതൊക്കെ ആ ഗുജറാത്ത് കലാപത്തിന്റെ സമയത്ത് കിട്ടേണ്ടതായിരുന്നു..
ഇച്ചിരി വൈകിയാലും കിട്ടിയാമതിയായിരുന്നു'

'ഗുജറാത്തു കലാപം കഴിഞ്ഞ മുതല്‍ അര്‍ഹനാണ്. അവാര്‍ഡ് കൊടുക്കാന്‍ 20 വര്‍ഷം വൈകിപ്പോയി'

'ഇ പുരസ്‌കാര കമ്മറ്റിയെ നിയന്ത്രിക്കുന്നത് മോദി തന്നെയാവും'

'എറ്റവും കൂടുതല്‍. ജനങ്ങളെ കൊന്നവന് ഇന്ത്യയിലെ ജനങ്ങളുടെ സമാധാനം കളഞ്ഞതിനും കൊടുക്കാം ഒരു അവാര്‍ഡ് കിട്ടട്ടെ ജയ് ചാണകം'

'ഗോദ്രയില്‍ സമാധാനപൂര്‍വ്വം ട്രയിന്‍ കത്തിച്ച് ആ പേരില്‍ ഗുജറാത്ത് കത്തിച്ച് 2000 ത്തിലധികം മനുഷ്യരെ സമാധാന ലോകത്തേക്ക് പറഞ്ഞയച്ച വലിയ ആളല്ലേ, തീര്‍ച്ചയായും കൊടുക്കണം.'

'ഇന്ത്യരാജ്യത്തു സമാദാനം കിട്ടിയാല്‍ മതിയായിരുന്നു ഇപ്പോള്‍ ഒരു പശു വിനെ അഴിച്ചു കെട്ടാന്‍ പോലും ഇവിടെ സമാദാനമില്ല'

'2002 ല്‍ ഗുജറാത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ജൂറി പ്രത്യേകം അഭിനന്ദിച്ചു' ഇവയാണ് വാര്‍ത്തയ്ക്ക് താഴെയുള്ള കമന്റുകള്‍.

സമാധാന നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഇടംപിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഏറ്റവും വലിയ സ്ഥാനാര്‍ഥിയെന്നും ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ മോദിയുടെ പങ്ക് നിസ്തുലമാണെന്നും നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലേ തോജെ അഭിപ്രായപ്പെട്ടിരുന്നു. മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കുന്നുവെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചു.''മോദി വളരെ വിശ്വസ്തനായ നേതാവാണ്. അദ്ദേഹത്തിന് യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ സാധിക്കും. റഷ്യഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിന് മാത്രമല്ല മറിച്ച് ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്''അസ്‌ലേ തോജെ പറഞ്ഞു.

2018ലെ സോള്‍ സമാധാന പുരസ്‌കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ഹനായിരുന്നു. സാമ്പത്തിക വീക്ഷണവും വിദേശ രാജ്യങ്ങളുമായുളള സഹകരണവും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകളുമാണ് മോദിയെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago