നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാകേസ്; 43 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ 11 പ്രതികള്‍
കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസെടുത്ത് പൊലിസ്. ധര്‍മജന്റെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍മൂസ് ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന കോതമംഗലം സ്വദേശിയായ ആര്‍. ആസിഫലിയുടെ പരാതിയിലാണ് കേസ്. ധര്‍മജനടക്കം 11പേരെ പ്രതിയാക്കിയാണ് കൊച്ചി സെന്‍ട്രല്‍ പൊലിസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ധര്‍മജനാണ് കേസില്‍ ഒന്നാം പ്രതി.
2019 നവംബറിലാണ് സംഭവങ്ങള്‍. ധര്‍മജന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മൂസ് ഷിഫ് ഹബിന് കോതമംഗലത്ത് ഒരു ഫ്രാഞ്ചൈസി തുടങ്ങാനായാണ് പരാതിക്കാരന്‍ ലക്ഷ്യമിട്ടത്. ഇതിനായി 43 ലക്ഷം രൂപ കേസിലെ പ്രതികള്‍ക്ക് പലപ്പോഴായി നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. 2019 നവംബറില്‍കരാര്‍ ഒപ്പിട്ട ശേഷം തുടര്‍ന്നുള്ള ആറു മാസത്തോളം കോതമംഗലത്തേക്ക് മീനുകള്‍ കൃത്യമായി എത്തിച്ചു. എന്നാല്‍ 2020 മാര്‍ച്ച് മുതല്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് സപ്ലൈ നിര്‍ത്തിയെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."