'മോദിയെ നൊബേല്‍ പുരസ്‌കാരത്തിനായി പരിഗണിച്ചതായി പറഞ്ഞിട്ടില്ല'; റിപ്പോര്‍ട്ട് വ്യാജമെന്ന് അസ്‌ലേ തോജെ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലേ തോജെ.
പുരസ്‌കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ മോദിയാണ് ഏറ്റവും വലിയ സ്ഥാനാര്‍ഥിയെന്നും ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ മോദിയുടെ പങ്ക് നിസ്തുലമാണെന്നും ടോജെ പറഞ്ഞതായി വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വകാര്യ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം ഇക്കാര്യം പറഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ മോദിയെ പ്രശംസിച്ചിരുന്നെന്നും എന്നാല്‍ നൊബേല്‍ പുരസ്‌കാരത്തിനായ പരിഗണിച്ചെന്ന തരത്തില്‍ ഒന്നും പറഞ്ഞിരുന്നില്ലെന്ന് അസ്‌ലേ പ്രതികരിച്ചു. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
'ഇത് സംബന്ധിച്ച ഒരു ട്വീറ്റ് കണ്ടു, അത് വ്യാജമാണ് ആരും അത് ചർച്ച ചെയ്യരുത്, അതിന് ഊർജമോ ഓക്സിജനോ നൽകരുത്. ആ ട്വീറ്റിൽ ഉള്ളത് പോലെയുള്ള ഒന്നും ഞാൻ പറഞ്ഞിട്ടില്ല, അത് ഞാൻ നിഷേധിക്കുന്നുവെന്നും' പറയുന്ന വാർത്താ ഏജൻസിയായ എഎൻഐയുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
Why has @ANI not tweeted this statement by Asle Toje? ? pic.twitter.com/C3c6pUBdeI
— Mohammed Zubair (@zoo_bear) March 16, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."