HOME
DETAILS
MAL
ന്യൂസിലാൻഡിൽ വൻ ഭൂകമ്പം; സുനാമി സാധ്യത
backup
March 16 2023 | 14:03 PM
ന്യൂസിലാന്‍ഡിലെ കെര്‍മാഡെക് ദ്വീപില്‍ ഭൂകമ്പം റിപ്പോർട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇതേതുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂകമ്പമുണ്ടായത്.
ന്യൂസിലന്‍ഡിന്റെ വടക്ക്-പടിഞ്ഞാറന്‍ തീരത്താണ് കെര്‍മാഡെക് ഐലന്‍ഡ് സ്ഥിതിചെയ്യുന്നത്. അഗ്നിപര്‍വ്വതങ്ങള്‍ സ്ഥിതിചെയ്യുന്ന പെസഫിക് സമുദ്രത്തിലെ ഈ ദ്വീപില്‍ ഭൂചലനങ്ങള്‍ സ്ഥിരമാണ്. 30 അഗ്നിപര്‍വ്വതങ്ങള്‍ ഈ ദ്വീപിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."